ലണ്ടന്‍: ബലൂച് ജനതയ്‌ക്ക് നേരെ പാകിസ്താന്‍ സൈന്യവും ഭീകരന്മാരും നടത്തുന്ന കൂട്ടക്കൊലയ്‌ക്കെതിരെ ലോകരാജ്യങ്ങളില്‍ പ്രതിഷേധം അലയടിക്കുന്നു. ബലൂചിസ്താനില്‍ പാക് സൈന്യം നേതൃത്വം കൊടുക്കുന്ന ചാവേര്‍ സംഘത്തിന്റെ ആക്രമണത്തില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിഷേധം ശക്തമായത്. ബലൂചിസ്താനിലെ ഹര്‍നായിയിലാണ് ഒരു കുടംബത്തെ മുഴുവനായി പാക്‌സൈന്യം നേതൃത്വം നല്‍കുന്ന ഭീകരര്‍ കൂട്ടക്കൊല ചെയ്തത്. ഖ്വയ്‌സര്‍ ചാല്‍ഗാരി, ഭാര്യ നാസ് ബീവി, 9വയസ്സുകാരിയായ മകള്‍ എന്നിവരെയാണ് കൊലപ്പെടുത്തിയത്.
ലണ്ടനില്‍ ബലൂച് വംശജര്‍ പാര്‍ലമെന്റ് പ്രദേശത്ത് കൂട്ടക്കൊലയെ അപലപിക്കുന്ന പോസ്റ്റ റുകളും പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിഷേധം നടത്തിയത്. ബലൂച് ജനവിഭാഗത്തിന്റേതായ ബ്രാംഷ് സോളിഡാരിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്. പാകിസ്താന്റെ നടപടിയെ കടുത്ത ഭാഷയില്‍ അപലപിക്കുന്നതായും ബ്രിട്ടന്റെ പിന്തുണ ആവശ്യപ്പെടു ന്നതായും സംഘടനയുടെ അധ്യക്ഷന്‍ ഹക്കീം ബലൂച് പറഞ്ഞു.
പാകിസ്താന്‍ അവരുടെ ചാവേര്‍ സംഘത്തെ ബലൂചിലേയ്‌ക്ക് തുറന്നു വിട്ടിരിക്കുകയാണ്. അവര്‍ എല്ലാവരേയും ഭയപ്പെടുത്തി അടിമകളാക്കാന്‍ ശ്രമിക്കുകയാണ്. കുടുംബാംഗങ്ങളെ കൊന്നൊടുക്കുകയാണ്. പാകിസ്താന്‍ ഭരണകൂടം യാതൊരു വികസന പ്രവര്‍ത്തനങ്ങളും അവിടെ നടത്തുന്നില്ലെന്നും സംഘടനാ പ്രതിനിധിയായ അബ്ദുള്ള ബലൂചും ചൂണ്ടിക്കാട്ടി. പാകിസ്താനില്‍ നിന്ന് രാഷ്‌ട്രീയ അഭയം തേടി നിരവധി പേരാണ് യൂറോപ്പിലേയ്‌ക്കും ലണ്ടനിലേയ്‌ക്കും കടന്നത്. എല്ലാ വിദേശരാജ്യത്തുള്ള ബലൂച് പൗരന്മാരും പ്രതിഷേധം നടത്തുകയാണ്.
പാകിസ്താന്‍ നടത്തുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനെതിരായി ലോകസമൂഹം പ്രതികരിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.















