ആരാധകരെയെല്ലാം ഏറെ ഞെട്ടിച്ച വാര്‍ത്തയാണ് സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം. ആരാധകര്‍ക്കൊന്നും ഇപ്പോഴും സുശാന്തിന്റെ മരണം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഇപ്പോള്‍ ഉയരുന്നുണ്ട്. സുഷാന്തിനെ ജീവിത കഥ പ്രമേയമാക്കി പുതിയ ഒരു സിനിമ വരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ടിക് ടോക്ക് വീഡിയോയിലൂടെ ശ്രദ്ധേയനായ താരമായ സച്ചിന്‍ തിവാരിയാണ് ചിത്രത്തില്‍ സുശാന്ത് സിംഗായി അഭിനയിക്കുക.
സുശാന്ത് സിംഗിനോട് ഏറെ രൂപ സാദൃശ്യമുള്ള താരമാണ് സച്ചിന്‍ തിവാരി. വിജയ് ശേഖര്‍ ഗുപ്തയുടെ പ്രൊഡക്ഷനിലാണ് ചിത്രം. വിജയ് ശേഖര്‍ ഗുപ്ത തന്നെയാണ് സിനിമയെ സംബന്ധിച്ചുള്ള വിവരം പങ്കുവെച്ചതും. സൂയിസൈഡ് ഓര്‍ മര്‍ഡര്‍; എ സ്റ്റാര്‍ വാസ് ലോസ്റ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഉയരുന്നതിനിടയിലാണ് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വരുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. സിനിമാ ലോകത്തെ വിവേചനവും വേര്‍തിരിവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചതെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്.
ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് മുബൈയില്‍ ബാന്ദ്രയിലുള്ള വസതിയില്‍ സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷാദരോഗത്തെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്നങ്ങള്‍ സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ സുശാന്തിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.















