ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടത്തിപ്പുമായി ബി.സി.സി.ഐ മുന്നോട്ട്. ലോകകപ്പ് ടി20 ക്രിക്കറ്റ് മാറ്റിയ സാഹചര്യത്തിലാണ് തീരുമാനം അതിവേഗം എടുക്കാന്‍ ഒരുങ്ങുന്നത്. സെപ്തംബറിലും നവംബറിലുമായി ഉദ്ദേശിക്കുന്ന മത്സര നടത്തിപ്പിനായി കേന്ദ്ര സര്‍ക്കാറിന് കത്തയക്കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
വരുന്ന ഒരാഴ്ചയ്ക്കകം നിര്‍വ്വാഹക സമിതി യോഗം ചേരുമെന്നാണ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിക്കുന്നത്. വരുന്ന സെപ്തംബര്‍ മാസത്തെ കൊറോണ അന്തരീക്ഷം പരിഗണിച്ചാവും വേദി തീരുമാനിക്കുക. നിലവില്‍ ആദ്യ വേദി ഇന്ത്യയും രണ്ടാമത്തേത് ദുബായിയേയുമാണ് പരിഗണിച്ചത്.
അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്നലെയാണ് ടി20 ലോകകപ്പ് ഉപേക്ഷിച്ചതായി അറിയിച്ചത്. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായിട്ടാണ് ഓസ്ട്രേലിയയില്‍ മത്സരം നടത്താന്‍ തീരുമാനിച്ചത്. ഐ.പി.എല്‍ ഈ കഴിഞ്ഞ മാര്‍ച്ച് മാസത്തിലാണ് ഇന്ത്യയില്‍ നടക്കേണ്ടിയിരുന്നത്.