ജെസിയും കാര്‍ത്തിയും ജീവിതത്തിലും ഒന്നിക്കുന്നു. തമിഴ് സിനിമയിലെ പ്രണയ ജോഡികളായ തൃഷയും ചിമ്പുവും വിവാഹിതരാകുന്നെന്ന് വാര്‍ത്തകള്‍. തമിഴ് മാദ്ധ്യമങ്ങളാണ് ഇത് സംബന്ധിച്ച വിവരം പുറത്തു വിട്ടത്. ഇത് സംബന്ധിച്ച് ഓദ്യോഗികമായി ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. ഫിലിം ഫെയര്‍ ഉള്‍പ്പെടെയുള്ള വെബ്‌സൈറ്റുകളിലാണ് ഇതുമായി ബന്ധപ്പട്ട വാര്‍ത്തകള്‍ വന്നത്.
വിണൈ താണ്ടി വരുവായ, അലൈ തുടങ്ങി നിരവധി സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് ഗാതം മേനോന്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രത്തിലും ഇരുവരും അഭിനയിച്ചിരുന്നു.
നയന്‍താര, ഹാന്‍സിക എന്നിവരുമായുള്ള പ്രണയബന്ധ തകര്‍ച്ചകളുമായി വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ആളാണ് ചിമ്പു. റാണ ദഗുബാട്ടിയുമായുള്ള പ്രണയബന്ധമായിരുന്നു തൃഷയെപ്പറ്റി കേട്ടിരുന്നത്. പിന്നീട് നിര്‍മ്മാതാവായ വരുണ്‍ മണിയനുമായുള്ള വിവാഹം വരെ എത്തിയ ബന്ധവും നടി ഉപേക്ഷിച്ചിരുന്നു. ചിമ്പും തൃഷയും വിവാഹിതരാകുന്ന വാര്‍ത്ത കേട്ടതോടെ ഇരുവരുടെയും ആരാധകര്‍ സന്തോഷത്തിലാണ്.















