നടി വനിത വിജയകുമാര്‍ വീണ്ടും വിവാദങ്ങളില്‍ നിറയുന്നു.നയന്‍താരക്കെതിരെ ട്വിറ്ററിലൂടെനടത്തിയ പരാമര്‍ശം വിവാദമായതോടെ നടി വനിത ട്വിറ്റര്‍ അക്കൗണ്ട് പൂട്ടി സ്ഥലം വിട്ടു.
ലക്ഷ്മി നാരയണനെയും കസ്തൂരി ശങ്കറിനെയും ടാഗ് ചെയ്ത് വനിത ട്വിറ്ററിലൂടെ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വിവാദമായത്. പ്രഭുദേവയ്‌ക്കൊപ്പം താമസിച്ചിരുന്നപ്പോള്‍ നയന്‍ താരയും മോശം സ്ത്രീ ആയിരുന്നില്ലേ.പ്രഭു ദേവയുടെ ഭാര്യ കോടതിയിലും മാദ്ധ്യമങ്ങളുടെ മുന്നിലും എത്തിയപ്പോള്‍ നിങ്ങള്‍ എന്ത് കൊണ്ട് ശബ്ദിച്ചില്ല ഇതായിരുന്നു വനിതയുടെ ട്വീറ്റ്.
ഇതോടെ നയന്‍ താരയുടെ ആരാധകര്‍ വനിതക്ക് നേരെ തിരിഞ്ഞു. വേറെ ആരേ വേണമെങ്കിലും പറഞ്ഞോ നയന്‍താരെ തൊട്ടാല്‍ കളിമാറുമെന്നായിരുന്നു ആരാധകരുടെ കമന്റ്. സംഭവം കൈവിട്ടു പോയെന്ന് മനസ്സിലായതോടെ ട്വിറ്റര്‍ നീക്കം ചെയ്ത് വനിത സ്ഥലം വിട്ടു. അനാവശ്യമായി നയന്‍താരെ ഇതിലേക്ക് വലിച്ചിഴച്ചതിന് താരത്തിനോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ആരാധകര്‍ രംഗത്തെത്തിയത്. സൈബര്‍ ആക്രമണം രൂക്ഷമായതോടെ വനിത ്വിറ്റര്‍ അക്കൗണ്ട് പൂട്ടി കെട്ടി.നേരത്തെയും പല താരങ്ങള്‍ക്കെതിരെയും നടി വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിട്ടുണ്ട്.















