ടെല്‍ അവീവ്: ഇസ്രയേലിലെ അമേരിക്കന്‍ എംബസിയ്ക്കു സമീപത്തെ ഖനനത്തില്‍ പുരാതന സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. 2700 വര്‍ഷം പഴക്കമേറിയ ജൂത രാജവംശത്തിന്റെ നഗരാവശിഷ്ടങ്ങളാണ് കണ്ടെടുത്തിരിക്കുന്നത്. ഘനനം പുരോഗമിക്കു ന്നതായും പുരാതന കാലത്തെ ജനജീവിതത്തിന്റെ അമൂല്യമായ അറിവുകളാണ് കുഴിച്ചെടുത്തുകൊണ്ടിരിക്കുന്നതെന്നാണ് വിവരം.
ഇസ്രയേലിലെ പുരാവസ്തു വകുപ്പിന്റെ ഖനന കാലഘട്ടത്തില്‍ കണ്ടെത്തിയ ഏറ്റവും വലിയ ശേഖരമാണ് നിലവില്‍ ഖനനം ചെയ്യപ്പെട്ടിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂത രാജവംശത്തിന്റെ കാലമായി വിശേഷിപ്പിക്കുന്ന ഫസ്റ്റ്-ടെംമ്പിള്‍ കാലഘട്ടത്തിലെ അവശിഷ്ടങ്ങളാണ് കിട്ടിയത്.
പൊതു സമൂഹത്തില്‍ നിന്നും നികുതി പിരിച്ചിരുന്ന കാര്യാലയം. വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഖജനാവ് എന്നിവയടങ്ങിയ വലിയൊരു ഭാഗമാണ് ഖനനത്തിലൂടെ വെളിച്ചത്തു വന്നിരിക്കുന്നത്. ജൂദ രാജക്കന്മാരായ ഹെസേകിയയും മീനാഷേയും ഭരിച്ചിരുന്ന 7,8 നൂറ്റാണ്ടുകളിലെ തലസ്ഥാനമായിട്ടാണ് ഖനന പ്രദേശം അറിയപ്പെടുന്നത്.
120 വലിയ ഭരണികളില്‍ ഹീബ്രു ഭാഷയിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഔദ്യോഗികമായി ഉപയോഗിച്ചിരുന്ന 2000 സീലുകളും മറ്റ് അച്ചുകളും കണ്ടെടുത്തിട്ടുണ്ട്.