ന്യൂഡല്‍ഹി: സോണിയയ്ക്കും രാഹുലിനും ഇസ്ലാമിക ഭീകരനായ സക്കീര്‍ നായികുമായുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്ന തെളിവുകളുമായി എന്‍.ഐ.എ. ചൈന എംബസിയും രാജീവ് ഗാന്ധി ഫൗണ്ടേഷനെ സഹായിക്കുന്നതായും വിവരം. 2016ലെ പണമിടപാടാണ് സക്കീര്‍ നായിക് വിഷയത്തില്‍ ദേശീയ മാദ്ധ്യമങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. സോണിയാ കുടംബത്തിന്റെ ട്രസ്റ്റിന് സ്ഥിരമായി സക്കീര്‍നായിക് പണം നല്‍കിയിരുന്നതാണ് എന്‍.ഐ.എ കണ്ടെത്തിയത്. എന്നാല്‍ സക്കീറിനെതിരെ വിദേശപണമിടപാടും രാജ്യദ്രോഹകുറ്റങ്ങളും ചാര്‍ത്തപ്പെട്ടതോടെ രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് രഹസ്യമായി പണം തിരികെ നല്കിയെന്നതും എന്‍.ഐ.എ. കണ്ടെത്തി. 2004 മുതല്‍ 2014 വരെ വന്‍ സാമ്പത്തിക ഇടപാടുകളാണ് കുടുംബ ട്രസ്റ്റിന്റെ പേരില്‍ സോണിയ കുടുംബം നടത്തിയിരിക്കുന്നത്.
2016ല്‍ മാത്രം 50 ലക്ഷം രൂപയാണ് ഇസ്ലാമിക ഭീകരപ്രവര്ത്തനകത്തിന് എല്ലാ സഹായവും ചെയ്യുന്ന സക്കീര്‍ നായിക് സോണിയക്ക് നല്‍കിയത്. 2011 ആഗസ്റ്റ് മാസത്തിലാണ് രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ പണം സ്വീകരിച്ചിരിക്കുന്നത്. കേസ്സ് വന്നതോടെ നാലരവര്‍ഷത്തിന് ശേഷം പണം തിരികെ നല്കാന് നിര്‍ബന്ധിതമായെന്നാണ് മാദ്ധ്യമങ്ങള്‍ പറയുന്നത്. ചൈനീസ് ഭരണകൂടത്തിന് നേരിട്ട് ബന്ധമുള്ള ചില സ്ഥാപനങ്ങളുമായും സോണിയ കുടുംബത്തിന് സാമ്പത്തിക ഇടപാടുള്ളതായും കണ്ടെത്തിയിരിക്കുകയാണ്. ചൈനീസ് എംബസി 90 ലക്ഷം രൂപ രാജീവ് ഗാന്ധി ഫൗണ്ടേഷന് നല്‍കിയതിന്റെ തെളിവ് കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദ് പുറത്തുവിട്ടിരുന്നു.
സോണിയഗാന്ധി ചെയര്‍പേഴ്സണായും, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര, മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗ്, മുന്‍ പ്രതിരോധ മന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന പി.ചിദംബരം എന്നിവരാണ് അംഗങ്ങളായി ട്രസ്റ്റിലുള്ളത്. വിദേശ കള്ളപണം സ്വീകരിക്കല്‍ തടയല്‍ നിയമവും, ഇന്‍കം ടാക്സ് ആന്റ് ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് എന്നിവ അനുസരിച്ചും സോണിയ കുടുംബത്തിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളിലും കേന്ദ്ര ആഭ്യന്തര വകുപ്പ് ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ്സ് ഭരിച്ചിരുന്ന കാലഘട്ടങ്ങളിലെല്ലാം കുടുംബ ട്രസ്റ്റിനെ മറയാക്കി നടത്തിവന്ന വിദേശ പണമിടപാടുകളുടെ അതിഭീമമായ തട്ടിപ്പുകളാണ് സോണിയയും കുടംബവും നടത്തിയത്. കോണ്‍ഗ്രസ്സ് പാര്‍ട്ടി രാജ്യംവിട്ട രത്ന വ്യാപാരിയും കള്ളക്കടത്ത് രാജാവുമായ മെഹുല്‍ ചോവ്സ്കിയുമായി നടത്തിക്കൊണ്ടിരുന്ന പണമിടപാടിലും സോണിയ കുടംബത്തിനുള്ള പങ്കും അന്വേഷണത്തിന്റെ പരിധിയിലാണ്.