ന്യൂഡല്‍ഹി: ചൈനയുടെ ചതി പ്രയോഗത്തില്‍ കരുതിയിരിക്കാന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി വിദേശരാജ്യങ്ങളുടെ രഹസ്യാന്വേഷണ വിഭാഗങ്ങള്‍. പാകിസ്താനുമായി ചൈന നടത്തിയ രഹസ്യകരാറാണ് രഹസ്യാന്വേഷണ വിഭാഗം മണത്തറിഞ്ഞത്. ഇന്ത്യയ്ക്കെതിരെ ജൈവായുധം പ്രയോഗിക്കലാണ് ചൈനയുടെ ഉദ്ദേശം. എന്നാല്‍ അത് പാകിസ്താനെക്കൊണ്ട് ചെയ്യിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് രഹസ്യാന്വേഷണ സംഘങ്ങള്‍ ഉറപ്പിച്ചുപറയുന്നു.
ചൈനയില്‍ ഇന്ത്യയ്ക്കെതിരെ പ്രയോഗിക്കാനുള്ള ജൈവായുധങ്ങളുടെ എല്ലാ ഗവേഷണങ്ങളും നടന്നു കഴിഞ്ഞതായാണ് സൂചന. ലോകത്തില്‍ ഭീതി വിതച്ച ആന്ത്രാക്സ് ഉപയോഗിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ആന്ത്രാക്സ് വികസിപ്പിക്കാനുള്ള എല്ലാ സംവിധാനങ്ങളും ചൈന പാകിസ്താന് കൈമാറിയെന്നുതന്നെയാണ് വിവിധ രഹസ്യാന്വേഷണ സംഘടനകള്‍ ഉറപ്പിക്കുന്നത്. ഭീകരന്മാര് വഴി നുഴഞ്ഞുകയറ്റ സമയത്ത് ജൈവായുധം ഉപയോഗിക്കാനാണ് ഒരു സാധ്യത കാണുന്നതെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊറോണ വികസിപ്പിച്ചെന്ന് ലോകരാജ്യങ്ങളാരോപിക്കുന്ന ചൈനയിലെ വുഹാന്‍ ലാബ് വൈറസുകളും ജൈവായുധങ്ങളും നിര്‍മ്മിക്കുന്ന കേന്ദ്രമാണെന്നും ഉറപ്പിച്ചിരിക്കുന്നു. പാകിസ്താനിലെ ഡിഫന്‍സ് സയന്‍സ് ആന്റ് ടെക്നോളജി ഓര്ഗനൈസേഷന് (ഡെസ്റ്റോ)സുമായി വുഹാന്‍ ലാബ് നടത്തിയിയ കരാറാണ് വിദേശ രഹസ്യാന്വേഷണ വിഭാഗത്തിന് സംശയം ജനിപ്പിച്ചത്. ഇന്ത്യയുടെ അതിര്‍ത്തികളിലെ സ്വാഭാവിക ജനജീവിതത്തെ ഉപയോഗപ്പെടുത്തി എന്തുതരം അസുഖങ്ങളും വ്യാപിപ്പിക്കാനുള്ള കുതന്ത്രമാണ് ചൈന തയ്യാറാക്കിയിരിക്കുന്നത്.
ജൈവായുധ പ്രയോഗം പെട്ടന്ന് തിരിച്ചറിയില്ലെന്നതാണ് ചൈനയുടെ തന്ത്രം. ആന്ത്രാക്സിനേക്കാള് ശക്തികൂടിയ മറ്റൊരു വകഭേദമാണ് വികസിപ്പിച്ചിരിക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു. പാകിസ്താനില്‍ തന്നെ ഇവ ഉണ്ടാക്കാനുള്ള ശാസ്ത്ര-സാങ്കേതിക സഹായം, ലാബ് സൗകര്യം, ധനസഹായം എല്ലാം നല്‍കിയിരിക്കുന്നത് വുഹാന്‍ ലാബാണ്. പഠനഗവേഷണത്തിന്റെ പേരിലാണ് എല്ലാം ഒരുക്കിയിരിക്കുന്നത്.
ഇന്ത്യയിലെ കൃഷിയടക്കം നശിപ്പിക്കുന്ന സംവിധാനങ്ങളും ചൈനയും പാകിസ്താനും ചേര്‍ന്ന് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മണ്ണുപരിശോധന സൈന്യം നടത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്ത്രാക്സിന്റെ രാസപദാര്‍ത്ഥമായ ബാസിലസ് തുറിന്ജീനെസീസ് എന്നതിന്റെ ഉപഘടകങ്ങളാണ് പാകിസ്താനിലെ ലാബില്‍ വികസിപ്പിച്ചിരിക്കുന്നത്. എല്ലാത്തരം ഉപദ്രവകാരികളായ വൈറസുകളുടെ ജനിതക ഘടനകള്‍ മനസ്സിലാക്കാനുള്ള സംവിധാനവും പാകിസ്താന് കൈമാറിയിരിക്കുകയാണ്. പാക് സൈന്യത്തിനാണ് ഗവേഷണങ്ങളുടെ മുഴുവന്‍ ചുമതല. പാകിസ്താനിലെ സര്‍വകലാശാലകളേയും സര്‍ക്കാര്‍ സംവിധാനങ്ങളേയും കൈകടത്താന്‍ സൈന്യം അനുവദിച്ചിട്ടില്ല. എതിരാളികളെ തകര്‍ക്കാനുള്ള എന്തും മറ്റൊരു രാജ്യത്ത് പരീക്ഷിച്ച് വിജയിപ്പിക്കുക എന്നതാണ് ചൈനയുടെ തന്ത്രം. അതിനാലാണ് ഇന്ത്യക്കെതിരെ പാകിസ്താനെ തിരഞ്ഞെടുത്തതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.