തിരുവനന്തപുരം: സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോഡില്‍. ഇന്ന് 480 രൂപയാണ് പവന് വര്‍ധിച്ചത്. ഗ്രാമിന് 60 രൂപയും വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 4,735 രൂപയും പവന് 37,780 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ വില. കഴിഞ്ഞ നാലു ദിവസങ്ങളായി സ്വര്‍ണ്ണ വിലയില്‍ വര്‍ധനവ് തുടരുകയാണ്. നാലു ദിവസത്തിനിടെ 1,280 രൂപയാണ് വര്‍ധിച്ചത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ്ണത്തിലേക്ക് നിക്ഷേപകര്‍ ഒഴുകിയെത്തുന്നതാണ് വില വര്‍ധിക്കാന്‍ കാരണം. അപകട സാധ്യത കൂടുതലുള്ള അസ്റ്റ് ക്ലാസുകളില്‍ നിന്നും നിക്ഷേപകര്‍ ഡോളര്‍, സ്വര്‍ണം തുടങ്ങിയ സുരക്ഷിത താവളങ്ങളിലേക്ക് മാറുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന് സ്വര്‍ണ്ണത്തിന് 36,160 രൂപയായിരുന്നു വില. പിന്നീട് വില കുറഞ്ഞ് 35,800 രൂപയിലേക്കെത്തിയെങ്കിലും പടിപടിയായി വീണ്ടും വില ഉയരുകയായിരുന്നു. സ്വര്‍ണ്ണ വിലയില്‍ 18 ദിവസത്തിനിടെ 2000 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.