ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്ക് കരുത്ത് പകരാന്‍ റഫേല്‍ എത്തുന്നു. അഞ്ച് റഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും ടേക്ക് ഓഫ് ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെത്തിയ ശേഷം അഞ്ച് വിമാനങ്ങളും ചൈനയുമായി സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന ലഡാക്ക് അതിര്‍ത്തിയിലാണ് വിന്യസിക്കുക.
ഹരിയാനയിലെ അംബാലയിലേക്കാണ് റഫേല്‍ യുദ്ധവിമാനങ്ങള്‍ എത്തുക. 29ന് ഇവ അംബാലയിലെത്തും. ഫ്രാന്‍സില്‍ നിന്ന് നേരെ യുഎഇയിലെ വ്യോമതാവളത്തിലെത്തുന്ന റഫേലുകള്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുന്നോടിയായി ഇന്ധനം നിറക്കും. ഇതിനായി ഫ്രഞ്ച് എയര്‍ ഫോഴ്‌സ് ടാങ്കര്‍ എയര്‍ക്രാഫ്റ്റ് റഫേല്‍ വിമാനങ്ങളെ അനുഗമിക്കുന്നുണ്ട്.
Rafale aircrafts maneuvered by the world’s best pilots, soar into the sky. Emblematic of new heights in India-France defence collaboration #ResurgentIndia #NewIndia@IAF_MCC @MeaIndia @rajnathsingh @Dassault_OnAir @DefenceMinIndia @PMOIndia@JawedAshraf5 @DDNewslive @ANI pic.twitter.com/FrEQYROWSv
— India in France (@Indian_Embassy) July 27, 2020
ആദ്യഘട്ടത്തില്‍ ഫ്രാന്‍സില്‍ നിന്നെത്തുന്ന റഫേല്‍ വിമാനങ്ങളെല്ലാം ലഡാക്കിലെ വ്യോമസേന താവളത്തിലേയ്‌ക്കാണ് എത്തിക്കുക. ലഡാക്കിലെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയിലെ എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതായി വ്യോമസേനാ മേധാവികള്‍ അറിയിച്ചു. നിലവില്‍ മിഗ്, മിറാഷ്, സുഖോയ് വിമാനങ്ങളും ഹെലികോപ്റ്ററുകളും എത്തിച്ചുകഴിഞ്ഞു. റഫേല്‍ എത്തിക്കുന്നതു വഴി സേനയ്‌ക്ക് പതിന്മടങ്ങ് ശക്തിപകരുന്ന നീക്കമാണ് പ്രതിരോധ മന്ത്രാലയം നടത്തിയിരിക്കുന്നത്.















