കൊച്ചി: നാവികസേനയുടെ കൊച്ചി കേന്ദ്രത്തില്‍ ഇനി ആശയവിനിമയ സംവിധാന പരിശീലന കേന്ദ്രവും പ്രവര്‍ത്തിക്കും. നേവല്‍ കമ്യൂണിക്കേഷന്‍ നെറ്റ്വര്‍ക്ക് പരിശീലന ലാബിന്റെ ഉദ്ഘാടനമാണ് ഇന്നലെ നടന്നത്. സതേണ്‍ നേവല്‍ കമാന്റ് ആസ്ഥാനത്ത് ഫ്ലാഗ് കമാന്റിംഗ് ചീഫായ വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചാവ്ളയാണ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തത്.
ഇന്ത്യന്‍ നാവികസേനയുടെ ഡിജിറ്റല്‍ സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനും ആശയവിനിമയ സംവിധാനം മെച്ചപ്പെടുത്താനും ഗുണനിലവാരം മെച്ചപ്പെടുത്താനും പുതിയ പരിശീലനം സഹായിക്കുമെന്നും ചാവ്ള പറഞ്ഞു.
‘അത്യാധുനിക ആശയവിനിമയ സംവിധാനവും വിതരണശൃംഖലയും നിലവിലെ സാഹചര്യമനുസരിച്ച് വികസിക്കേണ്ടിയിരിക്കുന്നു. ഇതിനായി സമഗ്രമായ പരിശീലന പദ്ധതിയാണ് കേന്ദ്രത്തിലുള്ളതെന്ന് നാവിക സേനാ മേധാവി പറഞ്ഞു. വിവരസാങ്കേതികതയില്‍ അടിസ്ഥാനമാക്കിയാണ് ആശയവിനിമയ സംവിധാനം നൂതനമാക്കുന്നത്. സുരക്ഷാ, മുന്നറിയിപ്പ്, പ്രശ്നപരിഹാരം എന്നീ മൂന്ന് സംവിധാനങ്ങളുടെ നടത്തിപ്പിന്റെ ഘട്ടം ഘട്ടമായ പരിശീലനം നാവികര്‍ക്ക് ലാബില്‍ വെച്ച് നല്‍കുമെന്നും ചാവ്ള അറിയിച്ചു.