ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പതിവായുള്ള ആരോഗ്യപരിശോധനകള്‍ക്കായാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡല്‍ഹിയിലെ ശ്രീ ഗംഗ റാം ആശുപത്രിയാണ് സോണിയയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
ഇന്ന് വൈകീട്ട് ഏഴ് മണിയോടെയാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.