ലണ്ടന്‍: ഇംഗ്ലണ്ട് വിജയപാതയില്‍ മുന്നേറുന്നു. അയര്‍ലന്റിനെതിരെ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിലാണ് ഇംഗ്ലണ്ട് ജയിച്ചത്. ആറു വിക്കറ്റിനാണ് സന്ദര്‍ശകരെ തോല്‍പ്പിച്ചത്. സതാംപ്ടണലില് കൊറോണ കാലത്തെ ആദ്യ അന്താരാഷ്ട്ര ഏകദിന പരമ്പരയാണ് ഇന്നലെ തുടങ്ങിയത്.
ആദ്യം ബാറ്റുചെയ്ത അയര്‍ലന്റ് 172 റണ്സുമാത്രമാണെടുത്തത്. 27.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് ജയം നേടി.ബില്ലിംഗും(67) ഇയാന്‍ മോര്‍ഗനും(36) ചേര്‍ന്ന മധ്യനിരയാണ് ഇംഗ്ലണ്ടിന് അനായാസ ജയം സമ്മാനിച്ചത്.
ആദ്യം ബാറ്റ് ചെയ്ത സന്ദര്‍ശകരുടെ മുന്‍നിര പെട്ടന്ന് തകര്‍ന്നെങ്കിലും മധ്യനിരയില്‍ കാംഫര്‍ പുറത്താകാതെ നേടിയ 59 റണ്‍സും മക്ബ്രയാന്റെ (40) റണ്‍സുമാണ് സ്കോര്‍ 172ല്‍ എത്തിച്ചത്. ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലേയുടെ അഞ്ചുവിക്കറ്റ് പ്രകടനമാണ് അയര്‍ലന്റിനെ തകര്‍ത്തത്. സാഖിബ് മെഹമൂദ് 2 വിക്കറ്റുകളും വീഴ്ത്തി. വെസ്റ്റിന്ഡീനെതിരെ കൊറോണ കാലത്തെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് പരമ്പര സ്വന്തമാക്കി നില്‍ക്കുകയാണ് നിലവില്‍ ഇംഗ്ലീഷ് ടീം.