ഇവിടെയാണ് തച്ചുശാസ്ത്രത്തിലെ അതികായന്റെ പിൻഗാമികൾ , പെരുന്തച്ചന്റെ ഉളിയന്നൂർ കുടുംബത്തിന്റെ വിശേഷങ്ങൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇവിടെയാണ് തച്ചുശാസ്ത്രത്തിലെ അതികായന്റെ പിൻഗാമികൾ , പെരുന്തച്ചന്റെ ഉളിയന്നൂർ കുടുംബത്തിന്റെ വിശേഷങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 09:01 pm IST
FacebookTwitterWhatsAppTelegram

പറയിപെറ്റ പന്തിരുകുലത്തിലെ പുകള്‍പെറ്റ പെരുന്തച്ചനാണ് കേരളത്തില്‍ തച്ചുശാസ്ത്രത്തിന്റെ അതികായന്‍. ഓരോരുത്തരുടെയും ആവശ്യം ഏറ്റെടുത്ത് വട്ടത്തില്‍, നീളത്തില്‍ , സമചതുരമായി , ത്രികോണമായി ,കോഴിമുട്ട രൂപത്തില്‍ കുളമുണ്ടാക്കിയ പെരുന്തച്ചനെ പറ്റി  കേള്‍ക്കാത്തവര്‍ കേരളത്തിലുണ്ടാകില്ല. തച്ചന്റെ പിന്‍മുറക്കാര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് അന്വേഷിക്കുന്നവരുണ്ടെങ്കില്‍ ആലുവയ്‌ക്കടുത്ത് ഉളിയന്നൂര്‍ എന്ന പ്രദേശത്താകും എത്തുക .

പെരുന്തച്ചന്റെ പിന്‍ഗാമികളായാണ് ആലുവയ്‌ക്കടുത്ത് ഉളിയന്നൂരിലെ ആചാരികുടുംബം അറിയപ്പെടുന്നത്. പെരുന്തച്ചന്‍ പണികഴിച്ച ക്ഷേത്രത്തിനു സമീപമാണ് ഇവരുള്ളത്. പെരുന്തച്ചന്റെ ആര്‍ക്കും പിടി കിട്ടാത്ത മനക്കണക്കിന്റെയും കരവിരുതിന്റെയും ഉദാഹരണമാണ് പെരിയാറ്റിന്‍കരയിലെ കേരളത്തനിമയാര്‍ന്ന ഉളിയന്നൂര്‍ മഹാദേവ ക്ഷേത്രം.

ഈ ക്ഷേത്രത്തിന് സമീപത്തായി പെരുന്തച്ചനെ പ്രതിഷ്ഠയാക്കി ചെറിയൊരു ക്ഷേത്രം നിര്‍മിച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ വംശക്കാരെന്ന് കരുതുന്ന ആചാരികുടുംബം. ഈ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന കാരണവര്‍ക്ക് ഇപ്പോഴു ‘പെരുന്തച്ചന്‍’ സ്ഥാനം നല്കിപ്പോരുന്നു. തച്ചന്‍ കുടുംബത്തിന്റെ ഏറ്റവും മൂത്ത കാരണവര്‍ നാരായണന്‍ ആചാരി കഴിഞ്ഞ വര്‍ഷം മരിച്ചു. പ്രായാധിക്യം കൊണ്ട് ഓര്‍മയൊക്കെ നഷ്ടമായെങ്കിലും താന്‍ തച്ചന്റെ ആളാണെന്ന് മരിക്കും വരൈ അദ്ദേഹം പറയുമായിരുന്നു.

ഏകദേശം നാല് കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഉളിയന്നൂരില്‍ കുലത്തൊഴില്‍ തുടരുന്നത്. മുമ്പുണ്ടായിരുന്ന 25 കുടുംബങ്ങള്‍ പലസ്ഥലങ്ങളിലേക്കു ചേക്കേറി. നാരായണന്‍ ആചാരിയുടെ മരണത്തോടെ മൂത്ത മകനായ ശിവനാണ് ഇനി പെരുന്തച്ചന്‍ സ്ഥാനം. ഇപ്പോഴും മരപ്പണി ചെയ്ത് കുടുംബം പുലര്‍ത്തുന്നവരില്‍ ഒരാളാണ് ശിവന്‍ ആശാരി.

‘കുടുംബത്തില്‍ വിരലില്‍ എണ്ണാവരുന്നവര്‍ മാത്രമാണ് ഇപ്പോള്‍ മരപ്പണി ചെയ്യുന്നത്. അച്ഛന്‍ ഒരുപാട് പേരെ പഠിപ്പിച്ച ആളാണ്. എന്റെ രണ്ട് മക്കളും വിദേശത്താണ്. അവര്‍ കുലത്തൊഴില്‍ ചെയ്യാന്‍ ഒരു സാധ്യതയും ഇല്ല’ തച്ചന്റെ കുടുംബത്തില്‍പ്പെട്ടവരാണന്ന കാര്യത്തോളം അഭിമാനം വേറെയില്ലെന്ന് ആദ്യമേ സൂചിപ്പിച്ചുകൊണ്ട് ശിവന്‍ ആശാരി പറഞ്ഞു. പക്ഷേ മക്കള്‍ നല്ല വിദ്യാഭ്യാസം നേടി ഉയര്‍ന്ന ശമ്പളമുള്ള ജോലി കണ്ടെത്തുമ്പോള്‍ അത് പാടില്ലെന്ന് ആരാണ് പറയുകയെന്നും ശിവന്‍ ആശാരി ചോദിക്കുന്നു.

കുഞ്ഞുണ്ണിക്കരയിലും ഉളിയന്നൂരും നാരായണ്‍ ആചാരിയെ മാത്രം പണിക്കുവിളിച്ചിരുന്ന ഒരു പ്രതാപകാലം ഉണ്ടായിരുന്നു. അന്ന് കൂടെ പണിയാന്‍ 6 പേരെങ്കിലും സ്ഥിരമായി ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് മകന്റെ കാലത്തു പണി കുറയുക മാത്രമല്ല , കൂടെ പണിയാന്‍ വേണ്ടപ്പോള്‍ മാത്രം ആളുകളെ വിളിക്കേണ്ട സ്ഥിതിയും വന്നു. ശിവന്‍ അശാരിയുടെ തലമുറയില്‍ അവസാനിച്ചേക്കുമെന്ന സ്ഥിതിയിലാണ് പെരുന്തച്ചന്റെ വംശപരമ്പരയുടെ കുലത്തൊഴില്‍.

വിശ്വകര്‍മ്മജരെ പ്രധാനമായും അഞ്ചായി തിരിച്ചിരിക്കുന്നതില്‍ തച്ചന്‍മാര്‍ക്കാണ് മരപ്പണി പറഞ്ഞിരിക്കുന്നത്. മരം എന്നര്‍ത്ഥമുള്ള ‘തക്ഷു’ എന്ന സംസ്‌കൃതപദത്തില്‍നിന്നാണ് തച്ചന്‍ എന്ന വാക്കുണ്ടായതെന്നാണ് കരുതുന്നത്.

വിഗ്രഹങ്ങള്‍, ക്ഷേത്രത്തിന്റെയും, ഭവനങ്ങളുടെയും വാതിലുകള്‍, മേല്‍ക്കൂരക്കൂട്ട്, ഗൃഹോപകരണങ്ങള്‍, ശില്‍പ്പങ്ങള്‍ എന്നിവ തടിയില്‍ ഉണ്ടാക്കുന്നവരാണിവര്‍. ഗണിതവും വാസ്തുശാസ്ത്രവുമൊക്കെ കര്‍ശനമായി പാലിച്ച് കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തിയാണ് ആചാരിമാര്‍ മരപ്പണി നടത്തുന്നത്. പണിക്കന്‍, കണക്കന്‍, തച്ചന്‍ എന്നീ പേരുകളിലും മരപ്പണിക്കാര്‍ അറിയപ്പെടുന്നുണ്ട്. കേരളത്തിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കൊട്ടാരങ്ങളിലും ക്ഷേത്രങ്ങളിലും തറവാടുകളിലും തെളിഞ്ഞുനില്‍ക്കുന്നുണ്ട് പഴയകാല തച്ചന്‍മാരുടെ ശില്‍പകലാ നൈപുണ്യം.

Tags: viswakarma
ShareTweetSendShare

More News from this section

കൂട്ടുകാരിയെ കാണാൻ എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 12 വയസ്സുകാരിയെ കാണാതായി; വ്യാപക തെരച്ചിൽ

സഹോദരന്റെ മരണം താങ്ങാനായില്ല; 69കാരി പുഴയിൽ ചാടി ജീവനൊടുക്കി

വാടക വാങ്ങിവെച്ചാൽ മതിയോ?? ലിഫ്റ്റ് റിപ്പയർ ചെയ്യാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ബാങ്ക് മാനേജരുടെ കരണത്തടിച്ച് കരുണാനിധിയുടെ കൊച്ചുമകൾ

ഡൽഹിയിലേക്ക് പോയവർ സെക്രട്ടറിയേറ്റിന് മുന്നിലെ ഞങ്ങളുടെ കണ്ണീര് എന്തേ കാണുന്നില്ലാ??…സമരം ശക്തമാക്കി ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

Latest News

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies