വാഷിംഗ്ടണ്‍: ചൈനയ്ക്കെതിരെ നയതന്ത്രപരമായ എല്ലാ നടപടികളും തുടരുമെന്ന അമേരിക്കയുടെ നയത്തില്‍ മാറ്റമില്ലെന്ന് പോംപിയോ. ചൈന സ്വന്തം അധീശത്വം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന ഒരു തന്ത്രവും ഇനി വിലപ്പോവില്ല. ഭരണകൂട അധീശത്വം കയറ്റി അയക്കാമെന്ന് കരുതേണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുന്നറിയിപ്പ് നല്കി.
ഹോങ്കോംഗില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന ദേശീയ സുരക്ഷാ നയം അന്താരാഷ്ട്ര രംഗത്തെ ഒരു സ്വതന്ത്രനഗരത്തെ ഇല്ലാതാക്കുകയാണെന്നും പോംപിയോ പറഞ്ഞു. ‘ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ സുരക്ഷാ നിയമം വഴി ഹോങ്കോംഗ് ജനത അനുഭവിച്ചിരുന്ന എല്ലാ മനുഷ്യാവകാശ നിയമങ്ങളേയും കാറ്റില്‍ പറത്തിയിരിക്കുകയാണ്. ബീജിംഗിന്റെ ഭരണകൂട കാര്‍ക്കശ്യം കയറ്റുമതി ചെയ്യുന്ന ചൈനയുടെ നയം മറ്റിടങ്ങളില്‍ പരീക്ഷിക്കാന്‍ ഇനി സമ്മതിക്കില്ലെന്നും പോംപിയോ വ്യക്തമാക്കി.
ഹോങ്കോംഗിലെ സ്വാതന്ത്ര്യത്തിനായി പോരാടുന്നവരെ ചൈന തിരഞ്ഞു പിടിച്ച് അറസ്റ്റുചെയ്ത് ബീജിംഗിലേക്ക് കൊണ്ടുപോവുകയാണ്. അതേ സമയം മനുഷ്യാവകാശ പ്രവര്‍ത്തകായ നാഥന് ലോ ചുംഗ്, സിമോണ്‍ ചെംഗ് എന്നിവര്‍ ആംസ്റ്റര്‍ഡാമില്‍ രാഷ്ട്രീയാഭയം തേടിയിരിക്കുകയാണ്. ആകെ 6 നേതാക്കളാണ് ഹോങ്കോംഗിലെ ഭീകരതയില്‍ നിന്നും രക്ഷപെട്ട് രാഷ്ട്രീയാഭയം തേടിയിരിക്കുന്നത്.