സ്വർണ വില കുറയുമോ ; വിശകലനങ്ങൾ ഇങ്ങനെ
Monday, August 31 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

സ്വർണ വില കുറയുമോ ; വിശകലനങ്ങൾ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 08:36 pm IST
Facebook
Twitter
WhatsAppTelegram

സാധാരണക്കാര്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത ഉയരങ്ങളിലേക്ക് സ്വര്‍ണവില കുതിക്കുകയാണ്. നൂറു രൂപയ്‌ക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങിയ തലമുറ ഇപ്പോഴും ഇവിടെയുണ്ട്. അറുപതുകളിലാണ് സ്വര്‍ണവില നൂറു രൂപയില്‍ താഴെ നിന്നത്. എണ്‍പതുകളിലും തൊണ്ണൂറുകളിലുമായാണ് സ്വര്‍ണത്തിന്റെ വില ആയിരവും രണ്ടായിരവും കടന്നത്.

ആ നൂറു രൂപയില്‍ നിന്ന് അരലക്ഷം രൂപയിലേക്ക് സ്വര്‍ണവില കുതിക്കുന്നത് അമ്പരപ്പോടെ നോക്കിക്കാണുകയാണവർ. സ്വര്‍ണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന കേരളത്തില്‍ പോലും ജ്വല്ലറികളില്‍ ആഭരണങ്ങള്‍ വാങ്ങാന്‍ അധികമാരുമെത്തുന്നില്ല. കൊറോണയുടെ പശ്ചാത്തലത്തില്‍ വിവാഹച്ചടങ്ങുകള്‍ വളരെ ലളിതമാകുകയും ചെയ്തു. എന്നിട്ടും എന്തുകൊണ്ടാണ് സ്വര്‍ണവില ഇങ്ങനെ കുതിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ.

സാമ്പത്തികപ്രതിസന്ധി, ബോണ്ടുകളുടെയും ഓഹരികളുടെയും വിലയിടിയുക തുടങ്ങി ഒട്ടേറെകാര്യങ്ങളാണ് സാധാരണയായി സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകൃഷ്ടരാക്കുന്നത്. പണപ്പെരുപ്പവും പലിശനിരക്ക് കുറയുന്നതും രാഷ്‌ട്രീയ നേതൃമാറ്റങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധഭീഷണിയുമുള്‍പ്പെടെ ഒട്ടേറെ ഘടകങ്ങള്‍ ആഗോളവിപണിയെ സ്വാധീനിക്കുന്നതാണ്. എന്നാല്‍ ഇത്തവണ അപ്രതീക്ഷിതമായി ചൈനയില്‍ നിന്ന് ലോകരാജ്യങ്ങളിലേക്ക് പടര്‍ന്നുപിടിച്ച ഒരു സൂക്ഷ്മജീവിയാണ് സ്വര്‍ണത്തിനെ തൊട്ടാല്‍പൊള്ളുന്ന വിലയിലെത്തിച്ചത്.

കൊറോണ വൈറസ് വ്യാപനം കാരണം ആഗോളതലത്തിലെ വിപണി നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നിലവില്‍ സ്വര്‍ണത്തെ കിട്ടാക്കനിയാക്കുന്നതിന് പിന്നിലെ പ്രധാനകാരണം. കഴിഞ്ഞ കുറച്ചുമാസങ്ങളായി തുടര്‍ച്ചയായി റെക്കോഡ് വിലവര്‍ധനയാണ് സ്വര്‍ണത്തിന്. ജനുവരിയില്‍ പവന് 29,000 രൂപയായിരുന്നെങ്കില്‍ കൃത്യം ആറ് മാസം കഴിഞ്ഞപ്പോള്‍ അത് നാല്‍പ്പതിനായിരത്തിലെത്തി.

സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതാകുന്ന പുതിയ സാഹചര്യത്തില്‍ സുരക്ഷിതനിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പിന്നാലെ പായുകയാണ് വന്‍കിട നിക്ഷേപകര്‍. ഓഹരിവിപണിയില്‍ ആളുകള്‍ക്ക് പ്രതീക്ഷയില്ലാത്തതും മ്യൂച്ചല്‍ ഫണ്ട് പോലുള്ളവ നിക്ഷേപമില്ലാതെ തകരുന്ന സാഹചര്യം മുന്‍കൂട്ടികണ്ടുമാണ് സ്വര്‍ണം കൂടുതല്‍ പരിഗണിക്കപ്പെടുന്നത്. നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണവില ഇനിയും കുതിക്കാനുള്ള സാഹചര്യമാണ് മുന്നിലുള്ളത്.

അതേസമയം അമേരിക്കന്‍ ഡോളര്‍ ശക്തമായാല്‍ സ്വര്‍ണത്തിന്റെ കുതിപ്പിന് വേഗം കുറയും. അതുപോലെ തന്നെ കൊറോണയ്‌ക്ക് കടിഞ്ഞാണിടാന്‍ വാക്‌സിനെത്തിയാല്‍ ആഗോള സാമ്പത്തികമാന്ദ്യത്തില്‍ നിന്ന് വിപണികള്‍ പതിയെ തിരിച്ചുവരാനുള്ള തയ്യാറെടുപ്പ് തുടങ്ങും. പക്ഷേ അപ്പോഴും അന്നത്തെ വിലയില്‍ നിന്ന് പഴയ വിലയായ ഇരുപത്തൊൻപതായിരത്തിലേക്ക്  സ്വര്‍ണവില തിരികെ എത്തുമെന്ന പ്രതീക്ഷയും വേണ്ട.

Tags: Goldgoldprice
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 19 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ,

പ്രധാനമന്ത്രിക്ക് ഉസ്ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി; ‘ഓർഡർ ഓഫ് ഒലിയ് ദരാജലി ദോസ്ത്ലിക്’ സമ്മാനിച്ച് പ്രസിഡന്റ് മിർസിയോയേവ്, നരേന്ദ്ര മോദിക്ക് ലഭിക്കുന്ന 36-ാമത് അന്താരാഷ്‌ട്ര പുരസ്‌കാരം

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്; മാധ്യമധാർമികത അനിവാര്യം, ‘കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ: ഉപരാഷ്‌ട്രപതി

നേപ്പാൾ മിന്നൽ പ്രളയം: ടിബറ്റിൽ 261 വിദേശപൗരന്മാരെ കാണാതായി, 49 ഇന്ത്യക്കാരും പട്ടികയിൽ, രക്ഷാപ്രവർത്തനം ദുഷ്‌കരം

‘നമ്മൾ പരിസ്ഥിതി ഭ്രാന്തന്മാരാകരുത്’; കേരളത്തിലെ നദികളിൽ മണൽ നീക്കി ആഴം കൂട്ടണം, വെള്ളപ്പൊക്കം തടയാൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്റെ നിർദേശം

വിലങ്ങാട്ട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; നരഭോജി കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാൻ ഉത്തരവിറക്കും, ഡിഎഫ്ഒയുടെ റിപ്പോർട്ട് കളക്ടർ കൈമാറി

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു; ജീവൻ നഷ്ടമായത് പുല്ലരിയാൻ പോയപ്പോൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies