സ്വന്തം മാതാപിതാക്കളുടെ പിറന്നാളുകൾക്ക് ഏറ്റവും മികച്ച സമ്മാനം നൽകണമെന്നാണ് എല്ലാ മക്കളുടെയും ആഗ്രഹം. ഇപ്പോൾ അത്തരത്തിൽ തന്റെ അച്ഛന് ഏറ്റവും പ്രിയപ്പെട്ട സമ്മാനം നൽകിയിരിക്കുകയാണ് മലയാളത്തിന്റെ മസിൽമാൻ ഉണ്ണി മുകുന്ദൻ. തന്റെ അച്ഛൻ പണ്ട് ഉപയോഗിച്ചിരുന്ന ബൈക്കുകൾ റീസ്റ്റോർ ചെയ്ത് പുതു പുത്തനാക്കി നൽകിക്കൊണ്ടാണ് ഉണ്ണി മുകുന്ദൻ തന്റെ പിറന്നാൾ ആശംസകൾ നേർന്നത്.
ഹിറോ ഹോണ്ടയുടെ സിഡി 100ഉം യെസ്ഡിയുമാണ് ബൈക്കുകൾ. ഇവ രണ്ടും അച്ഛൻ പണ്ട് ഉപയോഗിച്ചിരുന്നവയായിരുന്നു. പിന്നീട് പുതിയ പലകാരണങ്ങളാൽ ഇവ കൈമാറ്റം ചെയ്യപ്പെട്ട് പോയി. എന്നാൽ അച്ഛന്റെ ഇഷ്ടവാഹനങ്ങളായിരുന്ന ഇവ രണ്ടും തേടിപ്പിടിച്ച് പുതുപുത്തനാക്കിയാണ് ഉണ്ണി പിറന്നാൾ ദിനത്തിൽ അച്ഛന്റെ കൈകളിലെത്തിച്ചത്. അപ്രതീക്ഷിതമായി തന്റെ പഴയ കൂട്ടുകാർ തിരികെയെത്തിയതിന്റെ സന്തോഷത്തിലാണ് ഉണ്ണി മുകുന്ദന്റെ അച്ഛൻ മുകുന്ദൻ