ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുടെ ആക്രമണം. കുല്‍ഗാം ജില്ലയിലെ ഗ്രാമത്തലവനെ ഭീകരര്‍ വെടിവെച്ചു കൊലപ്പെടുത്തി. ഇന്ന് പുലര്‍ച്ചയാണ് സംഭവം.
ബിജെപി നേതാവ് കൂടിയായ സജാദ് അഹമ്മദ് ഖാണ്ഡിയാണ് കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്ന് 60 കിലോ മീറ്റര്‍ അകലെയുള്ള ഖാസിഗുണ്ടിലെ വീടിനു സമീപത്തുവെച്ചാണ് സജാദ് കൊല്ലപ്പെട്ടത്. വെടിയേറ്റതിനു പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുല്‍ഗാമിലെ ബിജെപിയുടെ ജില്ലാ ഉപാദ്ധ്യക്ഷനായിരുന്നു അദ്ദേഹം.
48 മണിക്കൂറിനിടെ ബിജെപി നേതാക്കളെ ലക്ഷ്യമിട്ടുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. സജാദ് അഹമ്മദ് ഖാണ്ഡിക്ക് വെടിയേറ്റ അതേ പ്രദേശത്തുവെച്ചു തന്നെ കഴിഞ്ഞ ദിവസം ബിജെപിയുടെ മറ്റൊരു ഗ്രാമത്തലവനായ ആരിഫ് അഹമ്മദിനും ഭീകരരുടെ വെടിയേറ്റിരുന്നു.