വാഷിംഗ്ടണ്‍: ഇന്ത്യയുടെ അതിര്‍ത്തി ലംഘിക്കാന്‍ ചൈന തിരഞ്ഞെടുത്തത് കൊറോണ പ്രതിസന്ധിയെന്ന് അമേരിക്ക. ചൈനയുടെ കുതന്ത്രങ്ങള്‍ വ്യക്തമെന്ന റിപ്പോര്‍ട്ടുമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെറാണ് രംഗത്ത് വന്നിരിക്കുന്നത്. ഏഷ്യന്‍ മേഖലയിലെ പ്രതിരോധ വിഷയങ്ങള്‍ പരാമര്‍ശിക്കുമ്പോഴാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ ചൈന നടത്തുന്നത് അന്താരാഷ്‌ട്ര നിയമങ്ങളുടെ ലംഘനമാണെന്നും എസ്പര്‍ തുറന്നടിച്ചു.
‘കൊറോണ കാലഘട്ടത്തില്‍ ചൈന അവരുടെ പ്രചാരണം പലവിധത്തില്‍ ശക്തമാ ക്കുകയാണ്. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ തെറ്റുകളും മറയ്‌ക്കാന്‍ കൊറോണ പ്രതിസന്ധിവരെ ഉപയോഗിക്കുകയാണ്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ കടന്നുകയറിയ സംഭവം ഉദാഹരണമാണ്’ എസ്പര്‍ പറഞ്ഞു.
കഴിഞ്ഞ 7 മാസങ്ങളായി ചൈന വളരെ വേഗത്തിലും തീവ്രതയിലുമാണ് മറ്റ് രാജ്യങ്ങളു മായുള്ള വിഷയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ പെട്ടെന്നുനടത്തിയ കടന്നുകയറ്റംശ്രമം, ഹോങ്കോംഗിലെ കൈകടത്തല്‍ എന്നിവ വ്യക്തമാണെന്നും എസ്പര്‍ ചൂണ്ടിക്കാട്ടി.
ചൈനാക്കടലിലെ ബീജിംഗിന്റെ കടന്നുകയറ്റവും അതിവേഗമായിരുന്നു. വിയറ്റ്‌നാം, തായ്വാന്‍, ഇന്തോനേഷ്യ എന്നീ ദ്വീപുരാജ്യങ്ങളെ കയ്യടക്കാനാണ് ചൈന ശ്രമിച്ചതെന്നും എസ്‌പെര്‍ വ്യക്തമാക്കി. ചൈനാക്കടലിലെ പത്തുലക്ഷം ചതുരശ്ര മൈലാണ് ബീജിംഗ് അനധികൃതമായി വളഞ്ഞുപിടിച്ചിരിക്കുന്നത്. ബ്രൂണേയ്, മലേഷ്യ, ഫിലിപ്പൈന്‍സ്, തായ്‌വാന്‍, വിയറ്റ്‌നാം എന്നീ രാജ്യങ്ങള്‍ അവകാശവാദം ഉന്നയിക്കുന്ന കൃത്രിമദ്വീപുകളില്‍ ചൈന സൈനികത്താവളം ഒരുക്കിയതും എസ്പര്‍ ചൂണ്ടിക്കാട്ടി.















