പാരിജാതം അഥവാ പവിഴമല്ലിയുടെ ഐതിഹ്യവും ഔഷധഗുണവും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പാരിജാതം അഥവാ പവിഴമല്ലിയുടെ ഐതിഹ്യവും ഔഷധഗുണവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 05:01 pm IST
FacebookTwitterWhatsAppTelegram

ഐതിഹ്യപരമായി പ്രാധാന്യമുള്ള സസ്യമാണ് പാരിജാതം അഥവാ പവിഴമല്ലി എന്നറിയപ്പെടുന്ന രാത്രി മുല്ല . രാത്രിയിൽ വിടരുകയും പകലാവുമ്പോൾ കൊഴിയുകയും ചെയ്യുന്ന പുഷ്പങ്ങൾ ആയതിനാലാണ് ഇതിനു രാത്രി മുല്ല എന്ന പേര് ലഭിച്ചിരിക്കുന്നത് . അത്യധികം ഔഷധ ഗുണമുള്ള പാരിജാതം ഹിമാലയസാനുക്കളിലും, നേപ്പാളിലും ഇന്ത്യയിലെ തെക്കൻ ഭാഗങ്ങളിലുമാണ് ധാരാളമായി കണ്ടു വരുന്നത് .

അമൃതിനായി പാലാഴി കടഞ്ഞപ്പോൾ ദേവന്മാർക്ക് ലഭിച്ചതാണ് പാരിജാത വൃക്ഷം . ദേവേന്ദ്രൻ അത് സ്വർഗത്തിൽ കൊണ്ട് നടുകയും , അദ്ദേഹത്തിന്റെ പത്നിയായ ശചീദേവി അവയുടെ പുഷ്പങ്ങൾ പൂജാദികർമ്മങ്ങൾക്കായി ഉപയോഗിച്ച് പോരുകയും ചെയ്തു . ഭഗവാൻ ശ്രീകൃഷ്ണൻ പത്നി സത്യഭാമയോടൊപ്പം സ്വർഗത്തിൽ ആഗതനായ വേളയിൽ , സ്വർഗ്ഗത്തിലെ ഉദ്യാനത്തിൽ നിൽക്കുന്ന പാരിജാത വൃക്ഷം ദർശിക്കുകയുണ്ടായി . വിദൂരങ്ങളിൽ വരെ എത്തുന്ന സുഗന്ധമുള്ള പുഷപങ്ങളോട് കൂടി നിന്നിരുന്ന പാരിജാത വൃക്ഷത്തെ ദ്വാരകയിലെ ഉദ്യാനത്തിലേക്കു കൊണ്ട് പോകാം എന്ന് സത്യഭാമ ഭഗവാനോട് പറഞ്ഞു. പത്നിയുടെ ആഗ്രഹം ആയതിനാൽ ഭൂമിയിലേക്ക് കൊണ്ട് പോകുവാനായി വൃക്ഷത്തെ അദ്ദേഹം ഗരുഡന്റെ മുകളിൽ കയറ്റുകയും ഇത് കണ്ട സ്വർഗ്ഗത്തിലെ ദ്വാരപാലകർ തടയുകയും ചെയ്തു. തർക്കം ഒടുവിൽ ഇന്ദ്രനും ഭഗവാനും തമ്മിലുള്ള യുദ്ധത്തിൽ കലാശിക്കുകയും , വിജയശ്രീലാളിതനായ ഭഗവാന് സമർപ്പണമായി പാരിജാത വൃക്ഷം ഇന്ദ്രൻ കൊടുത്തയക്കുകയും ചെയ്തു . ദേവ വൃക്ഷമായിരുന്ന പാരിജാതം ഭൂമിയിലെത്തിയതിന്റെ പിന്നിലുള്ള ഐതിഹ്യം ഇതാണ് .

ചെറിയ മരമായോ കുറ്റിച്ചെടിയായോ ആണ് പാരിജാതം വളരുന്നത് . പരുപരുത്ത ഇലകളുള്ള പാരിജാതത്തിന്റെ പുഷ്പങ്ങൾക്ക് വെളുത്ത നിറവും , ഇതളുകൾ ചേരുന്നിടത്തു നേർത്ത ചുവപ്പുമാണുണ്ടാവുക . പൂക്കൾ പൊഴിയുന്ന ഭാഗങ്ങളിൽ നിന്നുമാണ് പാരിജാതവൃക്ഷത്തിന്റെ ഫലങ്ങൾ ഉണ്ടാവുന്നത്. വിത്തുകൾ പാകിയോ , കമ്പുകൾ വെട്ടി നട്ടോ ആണ് പുനരുല്പാദനം നടത്തുന്നത്. ചെറിയ കമ്പുകൾ ആണ് പാരിജാതത്തിന്റെയെങ്കിലും വേരുകൾക്ക് അസാമാന്യ ഉറപ്പാണ്. അതിനാൽ തന്നെ കാറ്റിലും മറ്റും ഒന്നും മറിഞ്ഞു വീഴുകയില്ല. സ്വന്തം ശിഖരങ്ങൾ കൊണ്ട് മറ്റു സസ്യങ്ങളെ അതികഠിനമായ സൂര്യപ്രകാശത്തിൽ നിന്ന് രക്ഷിക്കുമെന്നതിനാൽ പൂന്തോട്ടത്തിന്റെ കാവൽക്കാരൻ എന്നും ചിലയിടങ്ങളിൽ പാരിജാതം അറിയപ്പെടുന്നു .

പാരിജാതത്തിന്റെ ഇല , വേര് , തൊലി , വിത്ത് തുടങ്ങി എല്ലാം തന്നെ ഔഷധഗുണമുള്ളവയാണ് . ആയുർവേദ വിധിപ്രകാരമുള്ള പല ചികിത്സാരീതികളിലും പാരിജാതം ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് . വിട്ടുമാറാത്ത തലവേദന , പനി തുടങ്ങിയ അസുഖങ്ങൾക്ക് പാരിജാതത്തിന്റെ ഇലയും വിത്തും ചേർത്തുണ്ടാക്കുന്ന മിശ്രിതം അത്യുത്തമമാണ് . പാരിജാത വൃക്ഷത്തിന്റെ തൊലിക്ക് അണുനശീകരണ ശക്തിയുള്ളതിനാൽ തൊലിപ്പുറത്തുണ്ടാകുന്ന ഏതുതരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരമാണ് . നല്ല സുഗന്ധമുള്ള പുഷ്പങ്ങൾ ആയതിനാൽ , പൂവിൽ നിന്നുണ്ടാക്കുന്ന എണ്ണ സുഗന്ധദ്രവ്യങ്ങളുണ്ടാക്കാൻ ഉപയോഗിക്കാറുണ്ട് . മലബന്ധം , ചുമ , ശ്വാസതടസം , ഉദരസംബന്ധമായ പ്രശ്നങ്ങൾ , താരൻ എന്നിവക്ക് പാരിജാതത്തിന്റെ ഇല, വേര്, വിത്ത് , പുഷ്പം എന്നിവ പ്രശ്‌നപരിഹാരത്തിന് ഉതകുന്ന രീതിയിൽ ചേർത്തുണ്ടാക്കിയ ഔഷധങ്ങൾ വളരെയധികം ഫലപ്രദമാണ്.

ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

ആറന്മുള വള്ളസദ്യയ്‌ക്ക് ജൂലൈ 19ന് തുടക്കം;ബുക്കിംഗ് സർവകാല റെക്കോർഡിലേക്ക്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ഇല നിറയെ രുചിമേളം: കേരളീയ കല്യാണസദ്യയുടെ വിശേഷങ്ങൾ

Latest News

റാഗിങ് തടയാൻ പ്രത്യേക നിയമം; നിയമവും മൊബൈൽ ആപ്പും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

പോക്സോ കേസിലെ പ്രതിയായ പയ്യന്നൂരിലെ നാടക നടനെതിരെ മരുമകളുടെ ഗുരുതര ആരോപണം; പേരക്കുട്ടികളെ വിഷം നൽകി കൊന്നെന്ന് വെളിപ്പെടുത്തൽ

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

ആശുപത്രിയിൽ നിന്ന് വീട്ടിലെത്തി യുവതി ജീവനൊടുക്കി ; കടബാധ്യതയെന്ന് പ്രാഥമിക നിഗമനം

വിദ്യാ ബാലകൃഷ്ണൻ എംഎൽഎയ്‌ക്ക് വ്യാജ ഫോൺകോൾ; സിം ഉടമയെ കണ്ടെത്തി

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies