ന്യൂഡല്‍ഹി : അയോദ്ധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്ന് പ്രകോപനപരമായ പരാമര്‍ശം നടത്തിയ മതസംഘടനാ നേതാവിനെതിരെ പരാതി. ആള് ഇന്ത്യ ഇമാം അസോസിയേഷന് അദ്ധ്യക്ഷന്‍ സാജിദ് റഷീദിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ബിജെപി നേതാവ് തജീന്ദര്‍ പാലാണ് പരാതിയുമായി ഡല്‍ഹി പോലീസിനെ സമീപിച്ചത്.
അയോദ്ധ്യയില്‍ നടന്ന രാമക്ഷേത്ര ശിലാസ്ഥാപനത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സാജിദ് റഷീദി ക്ഷേത്രം തകര്‍ക്കുമെന്ന ഭീഷണിയുമായി രംഗത്ത് എത്തിയത്. പള്ളി എല്ലായ്പ്പോഴും പള്ളിയായി തന്നെ നിലനില്ക്കും എന്നായിരുന്നു സാജിദ് റഷീദി പറഞ്ഞത്. അത് തകര്‍ത്ത് മറ്റൊന്നു പണിയാന്‍ കഴിയില്ല. ഞങ്ങള്‍ വിശ്വാസികള്‍ക്ക് അവിടെ എല്ലായ്പ്പോഴും പള്ളിയാണ്. ക്ഷേത്രം തകര്‍ത്തല്ല പ്രദേശത്ത് പള്ളി പണിതത്. എന്നാല്‍ ഇനി പള്ളിപണിയാന്‍ അമ്പലം തകര്‍ത്തേക്കാമെന്നും റഷീദി ഭീഷണി മുഴക്കി.
രാജ്യത്ത് വര്‍ഗ്ഗീയ ലഹള സൃഷ്ടിക്കാനാണ് റഷീദിയുടെ ശ്രമമെന്ന് തജീന്ദര്‍ പാലിന്റെ പരാതിയില്‍ പറയുന്നു. പരമോന്നത നീതി പീഠമായ സുപ്രീംകോടതിയെയും നിയമ വ്യവസ്ഥയെയും വെല്ലുവിളിക്കുന്ന തരത്തിലാണ് റഷീദിയുടെ പ്രസ്താവന എന്നും തജീന്ദര്‍ പാല് പരാതിയില്‍ ചൂണ്ടിക്കാട്ടി.
Comments