ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ ദുഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രിമാര്‍. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ എന്നിവര്‍ അപകടത്തില്‍ ദുഖം രേഖപ്പെടുത്തി. നേരത്തെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ദുഖമറിയിച്ചിരുന്നു.
‘അതീവ ദുഖകരമായ വാര്‍ത്തയാണ് കോഴിക്കോട് നിന്നും പുറത്തുവരുന്നത്. എയര്‍ ഇന്ത്യ വിമാനാപകടത്തിലെ മരണവാര്‍ത്തയില്‍ ദുഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വിഷമത്തില്‍ പങ്കുചേരുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു’. രാജ്നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.
‘കോഴിക്കോട് ഉണ്ടായ എയര്‍ ഇന്ത്യ വിമാനാപകട വാര്‍ത്ത കേട്ടതില്‍ അതിയായ ദുഖമുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്’. എസ്. ജയശങ്കര്‍ അറിയിച്ചു.
വിമാനാപകടം നടന്നതിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടിയന്തിര ഇടപെടല്‍ നടത്തിയിരുന്നു. സംഭവ സ്ഥലത്തേക്ക് അടിയന്തിരമായി എത്തിച്ചേരാന്‍ ദേശീയ ദുരന്ത നിവാരണ സേനക്ക് നിര്‍ദ്ദേശം നല്‍കിയതായി അമിത് ഷാ അറിയിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Comments