നല്ല അച്ഛനും , അമ്മയുമാകാൻ എന്തു വേണം ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

നല്ല അച്ഛനും , അമ്മയുമാകാൻ എന്തു വേണം ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 04:03 pm IST
Facebook
Twitter
WhatsAppTelegram

ഒരു കുഞ്ഞു ജനിക്കുന്നതു മുതല്‍ തന്നെ ആ കുട്ടിയുടെ ശാരീരികവും മാനസികവുമായ വികാസത്തില്‍ രക്ഷിതാക്കള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തിക്കൊണ്ടു വരുന്നതിനെയാണ് രക്ഷകര്‍തൃത്വം എന്നു പറയുന്നത്. അച്ഛനും അമ്മയും തുല്യരാണ്. രണ്ടുപേരും കുട്ടിയടെ വളര്‍ച്ചയില്‍ ഒരുപോലെ ശ്രദ്ധ കാണിക്കേണ്ടവരാണ്. പ്രധാനമായും നാലു രീതിയില്‍ രക്ഷകര്‍തൃത്വത്തെ തരംതിരിക്കാം, അവയുടെ ഗുണങ്ങളും ദോഷങ്ങളും വ്യത്യസ്തമാണ്.

ഏകാധിപത്യ ശൈലി

കര്‍ശനമായ  ശീലമാണിത്. ഇങ്ങനെയുള്ള രക്ഷിതാക്കള്‍ കുട്ടികളില്‍ നിന്നും അവരുടെ കഴിവിനെക്കാള്‍ അധികം പ്രതീക്ഷിക്കുന്നു. എന്നാല്‍ കുട്ടിയുമായി ഒരു തരത്തിലുള്ള ആശയവിനിമയവും നടത്തുന്നില്ല. ഒരു ഭരണാധികാരിയെന്നപ്പോലെ കുട്ടികളില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാനോ അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറാനോ സാധിക്കുകയില്ല. രക്ഷിതാക്കളുടെ അഭിപ്രായവും താല്‍പര്യവും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് ഇത്തരത്തിലുള്ള രക്ഷിതാക്കള്‍ ശ്രമിക്കുന്നത്. അതൊരിക്കലും കുട്ടികള്‍ക്ക് ഗുണമാവില്ല.

ദുര്‍ബല ശൈലി

ഇത്തരത്തിലുള്ള രക്ഷിതാക്കള്‍ കുട്ടികളുടെ ഏതൊരു ആവശ്യവും നടത്തിക്കൊടുക്കുന്നു. വാശിയും ഇഷ്ടവും അംഗീകരിച്ചു കൊടുക്കുന്നു. കൂട്ടുകാരെ പോലെയാണ് മാതാപിതാക്കളും കുട്ടികളും തമ്മില്‍ പെരുമാറുന്നത്. ഇതിലൂടെ കുട്ടികളുടെ അച്ചടക്കം നഷ്ടപ്പെടുന്നത് ഒരു പ്രധാന കാരണമാകുന്നു. കുട്ടികളുടെ വാശിക്ക് മുന്നില്‍ കീഴടങ്ങുന്ന രക്ഷിതാക്കള്‍ അവരുടെ ഭാവിയെ തന്നെയാണ് ഇല്ലാതാക്കുന്നത്. കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നതു കൊണ്ടു തന്നെ കുട്ടികള്‍ മുതിര്‍ന്ന് വരുമ്പോള്‍ രക്ഷിതാക്കള്‍ക്ക് അവരുടെ മേല്‍ ഒരു തരത്തിലുള്ള നിയന്ത്രണവും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുകയില്ല. മാതാപിതാക്കളെ അവര്‍ പരിഗണിക്കുകയോ ബഹുമാനിക്കുകയോ ഇല്ല.

അവഗണന ശൈലി

കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റി കൊടുക്കാതെ സ്വന്തം ഇഷ്ടത്തിനാണ് ഇത്തരത്തിലുളള രക്ഷിതാക്കള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. രക്ഷിതാക്കള്‍ കുട്ടികളെ അവഗണിക്കുകയും അവരുടെമേല്‍ ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ശ്രദ്ധയും കാണിക്കാതെ സ്വന്തം ഇഷ്ടത്തിനു പ്രാധാന്യം നല്‍കുന്നു. ഇങ്ങിനെ ജീവിക്കുന്ന കുട്ടികള്‍ വിഷാദ രോഗത്തിന് അടിമപ്പെടാനുള്ള സാധ്യതയുണ്ട്.

അധികാര ശൈലി

ഏറ്റവും നല്ല രക്ഷകര്‍തൃത്വ ശൈലിയാണിത്. ഇതു പോലെയാണ് ഓരോ രക്ഷിതാക്കളും ഉണ്ടായിരിക്കേണ്ടത്. ഇത്തരക്കാര്‍ ശ്രദ്ധയുള്ളവരും ക്ഷമാശീലം ഉള്ളവരുമാണ്. കുട്ടികളെ ശരിയായ സ്വഭാവരീതികള്‍ പഠിപ്പിക്കുന്നു. അച്ചടക്കവും സാമൂഹിക മര്യാദകളും പഠിപ്പിക്കുന്നു. മുതിര്‍ന്നവരെ ബഹുമാനിക്കാനും നല്ല രീതിയില്‍ പെരുമാറാനും പ
റഞ്ഞു കൊടുക്കുന്നു. ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുകയും, തെറ്റുകള്‍ക്ക് ശാസിക്കുകയും ചെയ്യുന്നു. കുട്ടികളുമായി ആശയവിനിമയം നടത്തുന്നു. കാര്യങ്ങള്‍ മനസ്സിലാക്കാനും അവരുടെ വശ്യം അറിഞ്ഞു പെരുമാറാനും ശ്രമിക്കുന്നു.

സ്വന്തം കുടുംബത്തില്‍ നിന്ന് അല്ലെങ്കില്‍ സ്വന്തം രക്ഷിതാക്കളില്‍ നിന്നാണ് കുട്ടികള്‍ ചെറുപ്പം മുതലേ ഓരോ കാര്യങ്ങളും കണ്ടുപിടിക്കുന്നത്. അതുകൊണ്ട് രക്ഷിതാക്കള്‍ നല്ല രീതിയില്‍ മാതൃക കാണിച്ചാല്‍ മാത്രമേ കുട്ടികള്‍ നല്ല രീതിയില്‍ വളര്‍ന്നു വരികയുള്ളൂ.

Tags: parentingchildren
Share
Tweet
SendShare

More News from this section

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കളി നിർത്തിക്കോ; പണി വരുന്നുണ്ട്! 12 മണിക്കൂറും റൂമിൽ PubG കളിച്ചിരുന്ന 19 കാരന്റെ അരയ്‌ക്ക് താഴോട്ട് തളർന്നു

അതും വിശ്വസിക്കരുത് ! ഡ്രിപ്പിട്ടാലും പണി കിട്ടും; രോഗികൾക്ക് നൽകുന്ന ഐവി ഡ്രിപ്പിൽ അപകടകരമായ മൈക്രോ പ്ലാസ്റ്റിക്കുകൾ; മുന്നറിയിപ്പുമായി പഠനം

വെറും മൂന്നേ മൂന്ന് ദിവസം, ആ ഫോൺ ഒന്ന് മാറ്റിവച്ചു നോക്കൂ… തലച്ചോറിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന് പഠനം

നാം ഇരുപത്, നമുക്ക് നൂറ്!! 20 ഭാര്യമാരും 104 കുട്ടികളും; പിതാവിന്റെ സ്വപ്നം സാക്ഷാത്കരിച്ച് മകൻ

വേ​ഗം വെളുക്കാൻ ക്രീമോ….? എങ്കിൽ കാര്യം കട്ടപ്പൊക, ഉള്ളനിറം പോകാതെ നോക്കിക്കോളൂ….

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies