കേരളത്തിൽ കണ്ടു വരുന്ന പക്ഷികൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കേരളത്തിൽ കണ്ടു വരുന്ന പക്ഷികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 06:11 pm IST
FacebookTwitterWhatsAppTelegram

2015 ലെ കണക്കനുസരിച്ചു കേരളത്തിനകത്തും അതിരുകളിലുമായി ഏകദേശം 540 ല്പരം പക്ഷി വർഗ്ഗങ്ങളാണുള്ളത് . അവയിൽ ചില പക്ഷികളെ നമുക്ക് പരിചയപ്പെടാം

1 . ആൽക്കിളി

നെറ്റി മുതൽ കഴുത്തു വരെയും കാലുകൾക്കും നല്ല ചുവപ്പു നിറവും , ശരീരത്തിന് പച്ച നിറവുമുള്ള പക്ഷിയാണ്‌ ആൽക്കിളി . സമുദ്ര നിരപ്പിൽ നിന്നും 1200 മീറ്റർ അടി ഉയരമുള്ള ദക്ഷിണ കേരളത്തിലെ നനവുള്ള നിത്യഹരിത വനങ്ങളുള്ള മലമ്പ്രദേശങ്ങളിലാണ് ഈ പക്ഷിയെ കണ്ടു വരുന്നത് . കാപ്പി കുരു , ആൽമരത്തിൽ നിന്നും പൊഴിയുന്ന വിത്തുകൾ , ഉറുമ്പ് , ചെറിയ കീടങ്ങൾ എന്നിവയാണ് പ്രധാന ഭക്ഷണം .ഇവയുടെ പ്രജനനകാലം ജനുവരി മാസം മുതൽ മാർച്ച് മാസം വരെയാണ് .

2 .ബലികാക്ക

കേരളത്തിൽ കണ്ടു വരുന്ന രണ്ടു തരം കാക്കകളിൽ ഒന്നാണ് ബലികാക്ക . ഏഷ്യൻ ഭൂഖണ്ഡത്തിൽ ധാരാളമായി കണ്ടു വരുന്ന ഒരു പക്ഷി കൂടിയാണ് ബലികാക്കകൾ . എല്ലാവിധത്തിലുമുള്ള ഭക്ഷ്യവസ്തുക്കൾ ഇവ കഴിക്കുന്നതിനാൽ എവിടെ വേണമെങ്കിലും ഇവർ കൂട്ടത്തോടെ വന്നു വസിക്കും .

3 . ചാരമുണ്ടി

കേരളത്തിൽ കാണുന്ന കൊക്കുകളുടെ രാജാവ് എന്ന് പറയാവുന്ന പക്ഷിയാണ്‌ ചാരമുണ്ടി . ചാര നിറവും , നീളമുള്ള കാലുകളും , വെള്ളനിറത്തിലുള്ള വളഞ്ഞ കഴുത്തും , അടിഭാഗം വെളുപ്പ് കലർന്ന ചാരനിറവും , കഴുത്തിന് പിറകിൽ കറുത്തകുത്തുകൾ കൊണ്ടുള്ള തെളിഞ്ഞു കാണുന്ന വര എന്നിവ ഇവയുടെ പ്രത്യേകതകളാണ് .

4 . ചെമ്പൻനത്ത്

വരണ്ട പ്രദേശങ്ങളിൽ കാണുന്ന മൂങ്ങയുടെ വർഗ്ഗത്തിൽ പെട്ട പക്ഷിയാണ്‌ ചെമ്പൻനത്ത്. ഒറ്റക്കോ , ഇണയോടൊപ്പമോ , സംഘമായിട്ടോ ആയിരിക്കും ഇവ സഞ്ചരിക്കുന്നത് . കുറ്റികാടുകളിലും , ഇലപൊഴിയുന്ന വനപ്രദേശങ്ങളിലും ഇവയെ കാണാൻ സാധിക്കും . വൃത്താകൃതിയിൽ ഉള്ള തലയും തവിട്ടു നിറമുള്ള ചിറകുകളുമാണ് ഇവക്കുള്ളത് . പ്രാണികൾ , ചെറിയ പക്ഷികൾ , എലി എന്നിവയാണ് പ്രധാന ഭക്ഷണം .

5 . ചെറുതേന്‍കിളി

തേൻ ഉണ്ണുന്ന കിളികളിൽ വെച്ച് ഏറ്റവും ചെറുതായ ചെറുതേൻകിളിക്ക് , മഞ്ഞതേൻകിളിയുമായി സാദൃശ്യമുണ്ട് . കഴുത്തിന് ചുറ്റും ചുവപ്പു നിറമാണ് ഇവക്കുള്ളത് . പൂന്തേൻ ആണ് പ്രധാന ഭക്ഷണം . എട്ടുകാലി , പാറ്റ , പുഴുക്കൾ എന്നിവയെയും ഇവ ആഹാരമാക്കാറുണ്ട് . ഇവയുടെ പ്രജനനകാലം ജനുവരിക്കും ഒക്ടോബർ മാസത്തിനുമിടക്കാണ് .

Tags: Birds
Share136TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies