വന്യ ജീവികളുടെ വീഡിയോകള്‍ എന്നും സോഷ്യല്‍ മീഡിയയെ കൗതുകപ്പെടുത്തുന്ന ഒന്നാണ്. നിങ്ങള്‍ ഒരു മൃഗ സ്നേഹിയാണെങ്കില്‍, ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫീസര്‍ പര്‍വീന്‍ കസ്വാന്‍ ഞായറാഴ്ച ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും. വീഡിയോയില്‍ ഒന്നുമില്ലെങ്കിലും കൂട്ടമായി നടക്കുന്ന സിംഹങ്ങളെ കാണാന്‍ തന്നെ നല്ല രസമാണ്. കാട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയാണ് കൂട്ടമായി നടക്കാനിറങ്ങിയ സിംഹങ്ങളുടെ വീഡിയോ പകര്‍ത്തിയത്. ‘ഇത്രയും മനോഹരമായ സിംഹങ്ങളുടെ കൂട്ടം നിങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ?” എന്നാണ് കസ്വാന്‍ വീഡിയോ പങ്കുവെച്ച് കുറിച്ചത്. പൂര്‍ണ വളര്‍ച്ചയെത്തിയ അഞ്ചു സിംഹങ്ങളും എട്ട് സിംഹക്കുഞ്ഞുങ്ങളുമാണ് വീഡിയോയില്‍. സട ഇല്ലാത്തതിനാല്‍ പെണ്‍ സിംഹങ്ങളാണ് ഇവയെന്ന് വ്യക്തം. നടന്നു പോകുന്നതിനിടയില്‍ കണ്ട അരുവിയില്‍ നിന്ന് വെള്ളം കുടിച്ച് യാതൊരു ധൃതിയുമില്ലാതെ നടന്നു പോവുകയാണ് ഇവ. പസ്വാന്‍ ട്വറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഏകദേശം രണ്ട് ലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. 13000 ലൈക്കുകളും വീഡിയോയ്‌ക്ക് ലഭിച്ചു. രണ്ടായിരത്തിലേറെ റീ ട്വീറ്റുകളും ലഭിച്ചിട്ടുണ്ട്.
Have your ever seen such beautiful pride of lions. They are going for #worldlionday2020 celebration with @dcfsasangir. pic.twitter.com/IxcF0uwwho
— Parveen Kaswan, IFS (@ParveenKaswan) August 9, 2020
‘ലളിതവും അതിശയകരവുമാണെന്നാണ് ഒരാള്‍ വീഡിയോയ്‌ക്ക് കമന്റ് ചെയ്തത്. ‘അതിശയകരമായ’, ‘മനോഹരമായ’ തുടങ്ങിയ വാക്കുകളാണ് മിക്കവരും വീഡിയോയ്‌ക്ക് നല്‍കിയ കമന്റ്. അതേ സമയം ‘കൊള്ളാം …. ദൈവം അവരുടെ സൃഷ്ടി തന്റെ ഒഴിവു സമയങ്ങളില്‍ ചെയ്തിരിക്കണം. എന്തൊരു ഗംഭീര സൗന്ദര്യം! സിംഹത്തിന്റെ ഗോത്രം ഒന്നിലധികം മടങ്ങ് വര്‍ദ്ധിക്കട്ടെയെന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കാട്ടിലെ രാജാവിന്റെ ആസ്വദിച്ചുള്ള നടത്തത്തിന് വന്‍ സ്വീകാര്യതയാണ് ട്വിറ്ററില്‍ ലഭിക്കുന്നത്.
Comments