കൃഷ്ണ ജന്മാഷ്ടമിയ്ക്ക് ചൊവ്വാഴ്ച തുടക്കം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Variety Events

കൃഷ്ണ ജന്മാഷ്ടമിയ്‌ക്ക് ചൊവ്വാഴ്ച തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 01:17 pm IST
FacebookTwitterWhatsAppTelegram

മഥുരയിലും വൃന്ദാവനത്തിലും വലിയ ആഘോഷപരിപാടികളോടെ നടക്കുന്ന ഉത്സവമാണ് ജന്മാഷ്ടമി. ശ്രീകൃഷ്ണൻ അർധരാത്രിയിൽ ജനിച്ചതിനാൽ ഘടികാരത്തിൽ 12 മണിയാവുമ്പോൾ ഭക്തർ നോമ്പ് ആരംഭിക്കും. കൂടാതെ ശ്രീകൃഷ്ണ ഭഗവാനെ ഭജിച്ചുകൊണ്ടുള്ള നാമങ്ങളും ജപിക്കും.

ജന്മാഷ്ടമി ഉപവാസം

ശ്രീകൃഷ്ണ ഭഗവാനെ അകമഴിഞ്ഞ ഭക്തിയോടെ ആരാധിക്കുന്നവർ കൃഷ്ണ ജന്മാഷ്ടമി ദിവസം ഉപവാസം അനുഷ്ഠിക്കും. ആചാരപ്രകാരം ചിലർ ജന്മാഷ്ടമിക്ക് മുമ്പ് ദിവസത്തിൽ ഒരു നേരം മാത്രമേ ഭക്ഷണം കഴിക്കുകയുള്ളൂ. മറ്റുചിലർ പൂർണമായും ഉപവസിക്കുകയും അടുത്ത ദിവസം വ്രതം മുറിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യും.

ജന്മാഷ്ടമി ചരിത്രം

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമായ ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനമാണ് ശ്രീകൃഷ്ണ ജന്മാഷ്ടമി. ചിങ്ങത്തിലെ രോഹിണി നക്ഷത്രവും അഷ്ടമിയും ഒത്തുചേർന്ന ദിവസമാണ് മഹാവിഷ്ണു ശ്രീകൃഷ്ണ ഭഗവാനായി അവതരിക്കുന്നത്.

തന്റെ പ്രിയ സഹോദരി ദേവകിയെയും വസുദേവരെയും വിവാഹശേഷം ഭർതൃഗൃഹത്തിലേക്ക് കൊണ്ടുപോകും വഴി കംസന് ഒരു അശരീരി  ഉണ്ടായി. സഹോദരി ദേവകിയുടെ എട്ടാമത്തെ പുത്രൻ കംസനെ വധിക്കും എന്നായിരുന്നു അത് . ശേഷം വിവാഹഘോഷയാത്ര മഥുരയിലേക്ക് തിരിച്ച് പോകാൻ കംസൻ ആജ്ഞാപിച്ചു. തുടർന്ന് ഇരുവരെയും കംസൻ തടവിലാക്കുകയും ദേവകി ജന്മം നൽകിയ ആറ് കുഞ്ഞുങ്ങളെ കംസൻ വധിക്കുകയുമുണ്ടായി. ഏഴാമത്തെ കുഞ്ഞായിരുന്ന ബാലരാമനെ ദേവകിയുടെ ഉദരത്തിൽ നിന്നും വസുദേവരുടെ രണ്ടാമത്തെ ഭാര്യയായ രോഹിണിയിലേക്ക് മാറ്റപ്പെട്ടു. പേമാരിയും കൊടുങ്കാറ്റുമുണ്ടായിരുന്ന ഒരു രോഹിണി നാളിൽ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീകൃഷ്ണ ഭഗവാൻ ജന്മമെടുത്തു. മഹാവിഷ്ണുവിന്റെ ഉപദേശമനുസരിച്ച് വസുദേവർ അമ്പാടിയിലുള്ള നന്ദഗോപരുടെയും യശോദയുടെയും അടുത്ത് കുഞ്ഞിനെ എത്തിക്കുകയും നന്ദഗോപരുടെ പത്നി ജന്മം നൽകിയ പെൺകുഞ്ഞിനെ ദേവകിയുടെ അടുത്തേക്ക് കൊണ്ടുവരികയും ചെയ്തു. ശ്രീകൃഷ്‌ണ ഭഗവാനെ അമ്പാടിയിൽ എത്തിക്കുന്ന വേളയിൽ പെയ്തിരുന്ന പേമാരിയിൽ കുഞ്ഞിന് സംരക്ഷണം നൽകാൻ മഹാവിഷ്ണു വൈകുണ്ഡത്തിൽ വളർത്തിയ ആദിശേഷൻ എന്ന പാമ്പും കൂടെയുണ്ടായിരുന്നു. വസുദേവർ യമുനാനദീതീരത്ത് എത്തിയതും അത്ഭുതകരമാംവണ്ണം നദി ഇരുവശങ്ങളിലേക്കും വഴിമാറുകയും വസുദേവർക്ക് നടന്നുപോകുംവിധത്തിലുള്ള പാത ഉണ്ടാവുകയും ചെയ്തു. ദേവകിക്ക് കുഞ്ഞ് ജനിച്ച വിവരം അറിഞ്ഞയുടൻ കംസൻ കുഞ്ഞുബാലികയെ വധിക്കാൻ തീരുമാനിച്ചു. എന്നാൽ ബാലിക ആകാശത്തിലേക്ക് പറന്നുയർന്നു. ആ ബാലിക ദുർഗാദേവിയായി പ്രത്യക്ഷപ്പെട്ടു. ശേഷം “നിന്റെ അന്തകൻ ഭൂമിയിൽ ജനിച്ചു” എന്ന് കംസനോട് പറയുകയും ചെയ്തു.

കംസനിഗ്രഹണത്തിനായി ജന്മമെടുത്ത ശ്രീകൃഷ്ണ ഭഗവാന്റെ ജന്മദിനം ആണ് ജന്മാഷ്ടമിയായി ഭക്തർ ആഘോഷിക്കുന്നത്.

വൃന്ദാവനത്തിലെ ഗോപികമാർ വെണ്ണകൊതിയനായ കണ്ണൻ വെണ്ണയെടുക്കാതിരിക്കാൻ ഉയരത്തിലാണ് വെണ്ണ സൂക്ഷിച്ചിരുന്നത്. എന്നാൽ വെണ്ണയെടുക്കാൻ കണ്ണൻ പല വഴികളും കണ്ടെത്തി. കണ്ണന്റെ ഈ വെണ്ണയെടുക്കൽ ആണ് ഇന്നും ജന്മാഷ്ടമി നാളിൽ ഉറിയടിയായി കൊണ്ടാടുന്നത്.

Tags: krishnasreekrishna
ShareTweetSendShare

More News from this section

സൂക്ഷിച്ച് നോക്കടാ ഉണ്ണീ, അപ്പോൾ കാണാം! 500 അടി നീളമുള്ള വസ്ത്രത്തിൽ ട്വിസ്റ്റ് ഒളിപ്പിച്ച് ​ഗായിക

14 മണിക്കൂറിനിടെ 800 ഭൂചലനങ്ങൾ; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ഭീതിയിൽ ജനങ്ങൾ

പൂച്ചകളുടെ നാവിന് ഈ രുചി തിരിച്ചറിയാൻ കഴിയില്ല; കാരണം ഇത്

വ്യവസായ രംഗത്തെ പ്രതിഭകൾക്ക് ആദരവുമായി ജനം; ഗ്ലോബൽ എക്‌സലൻസ് അവാർഡ് നിമിഷങ്ങൾ

‘കട്ട വെറൈറ്റിയിൽ’ കളറായി ഹോളി ആഘോഷം; അറിയാം വിവിധ സംസ്ഥാനങ്ങളിലെ ഹോളി വിശേഷങ്ങൾ

‘ഗ്രാമങ്ങൾക്ക് മാദ്ധ്യമ സാക്ഷരത പകരണം, ജേണലിസ്റ്റ് ഒരിക്കലും ആക്ടിവിസ്റ്റല്ല’: വിശ്വ സംവാദകേന്ദ്രം ജേണലിസം ശില്പശാലയിൽ ഡോ. കെ.ജി സുരേഷ്

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies