തിരുവനന്തപുരം ; മാദ്ധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ അധിക്ഷേപം സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാര്‍ത്താ സമ്മേളനത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ഉന്നയിച്ച മാദ്ധ്യമ പ്രവർത്തകർക്കെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം ഉണ്ടായിരുന്നു . ഇതിനെ കുറിച്ച് ആരാഞ്ഞപ്പോഴാണ് തനിക്ക് ഇതിനെ പറ്റി അറിയില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി കൈ മലർത്തിയത്.
സംവാദങ്ങൾ നടക്കേണ്ടത് ആരോഗ്യകരമായി വേണം . താൻ വിമർശനം ഉന്നയിച്ചിട്ടുള്ളത് മാദ്ധ്യമങ്ങളെക്കുറിച്ചും അതിന്റെ നിലപാടുകളെക്കുറിച്ചുമാണ്, അനാരോഗ്യകരമായ സംവാദങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. താന്‍ മാദ്ധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.
തനിക്കെതിരെ നിലവാരം വിട്ടുള്ള ആക്ഷേപങ്ങൾ പോലും ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം താൻ വ്യക്തിപരമായല്ല, വഹിക്കുന്ന സ്ഥാനത്തിനെതിരായ ആക്രമണമായാണ് കണ്ടതെന്നും പിണറായി പറഞ്ഞു.
Comments