തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണ വില കുറഞ്ഞു. ഇന്ന് 400 രൂപയുടെ കുറവാണ് സ്വര്‍ണ്ണ വിലയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സ്വര്‍ണ്ണ വില പവന് 41,200 രൂപയായി. ഗ്രാമിന് 5,150 രൂപയാണ് ഇന്നത്തെ വില. ഇന്നലെയും സ്വര്‍ണ്ണ വിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. പവന് 600 രൂപയാണ് ഇന്നലെ കുറഞ്ഞത്. പവന് 41,600 രൂപയും ഗ്രാമിന് 5200 രൂപയുമായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണ വില.
തുടര്‍ച്ചയായ ദിവസങ്ങളിലുണ്ടായ വില വര്‍ധനവിന് ശേഷമാണ് സ്വര്‍ണ്ണവിലയില്‍ ഗണ്യമായ കുറവുണ്ടായിരിക്കുന്നത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സ്വര്‍ണ്ണ വില സര്‍വ്വകാല റെക്കോഡായ 42,000 രൂപയിലെത്തിയത്. അതേസമയം ഡോളര്‍ കരുത്താര്‍ജിച്ചതോടെ ആഗോള വിപണിയിലും സ്വര്‍ണ്ണ വില കുറഞ്ഞു. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 2,021 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Comments