കോട്ടുവായ്‌ ഉണ്ടാകാൻ കാരണം എന്താണ് ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കോട്ടുവായ്‌ ഉണ്ടാകാൻ കാരണം എന്താണ് ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 10:03 am IST
Facebook
Twitter
WhatsAppTelegram

വായ വിശാലമായി തുറക്കുകയും ശ്വാസകോശം ധാരാളം വായുവിനെ ഉള്ളിലേക്ക് എടുക്കുകയും ചെയ്യുന്ന അനൈച്ഛികപ്രവർത്തനമാണ് കോട്ടുവായ് അഥവാ കോട്ടുവാ. പിന്നീട് വായു സാവധാനം പുറന്തള്ളുന്നു. ഈ സമയത്ത് ചെവികൾ നീട്ടുകയും, കണ്ണുകൾ ഇറുകിയ അവസ്ഥയിൽ ആകുകയും, കണ്ണിൽ വെള്ളം നിറയുകയും ചെയ്യുന്നു.

ഒരു നിശ്ചിത പ്രവൃത്തിയോ ചിന്തയോ കോട്ടുവായ്‌ ഉണ്ടാകാൻ കാരണമാകുന്നില്ല. ഉറങ്ങുന്നതിന് മുൻപോ ശേഷമോ കോട്ടുവായ്‌ ഉണ്ടാകുന്നു. അതിനാലാണ് ഇത് സാധാരണയായി ക്ഷീണത്തിന്റെ ലക്ഷണമാണെന്ന് എല്ലാവരും പറയുന്നത്. മടുപ്പ് തോന്നിക്കുന്ന കാര്യങ്ങൾ ചെയ്യുന്നവർക്കും കോട്ടുവായ്‌ ഉണ്ടാകുന്നതായി കാണാം. എല്ലാവർക്കും ഒരേ രീതിയിലാണ് കോട്ടുവായ്‌ ഉണ്ടാകുന്നത്.

ഒരാൾക്ക് കോട്ടുവായ്‌ ഉണ്ടാകുന്നത് കാണുമ്പോൾ മറ്റൊരാൾക്ക് അത് ചെയ്യാൻ തോന്നുന്നതിന് കാരണം ഇറ്റാലിയൻ ശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ, “കോട്ടുവായ്‌ എന്നത് ഒരു സംപ്രേഷണം പോലെയാണ്. മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്ന പുഞ്ചിരി പോലെയുള്ള ഒരു വൈകാരിക ആവിഷ്കാരം ആണ് കോട്ടുവായ്”‌ എന്നാണ്. ഗർഭാവസ്ഥയിൽ ഇരിക്കുന്ന കുഞ്ഞിന് പോലും കോട്ടുവായ്‌ ഉണ്ടാകുന്നു എന്നാണ് പറയുന്നത്.

കോട്ടുവായ്‌ ചെയ്യുന്ന ഒരാളുടെ ഹൃദയമിടിപ്പിന്റെ വേഗത സാധാരണയേക്കാൾ കൂടുതൽ ആയിരിക്കും. ഹൃദയമിടിപ്പ് വർധിക്കുന്നത് മന്ദതയേക്കാൾ ജാഗ്രത പാലിക്കുന്നതിന്റെ സൂചനയാണെന്ന് പറയപ്പെടുന്നു.

കോട്ടുവായ്‌ എന്നത് ശരീരത്തിന്റെ അവബോധ അവസ്ഥ മാറ്റുന്നതിനുള്ള ഒരു മാർഗം ആണെന്നും പഠനങ്ങൾ പറയുന്നു.

1. കിടക്കുന്നതിന് മുമ്പ് : ശരീരം ഉറക്കത്തിന് ഒരുങ്ങുന്നു എന്നതിന്റെ സൂചന.

2. ബോറടിക്കുമ്പോൾ : വിരസത നിറഞ്ഞ ജോലി ചെയ്യുമ്പോൾ തലച്ചോറ് ഉയർന്ന ജാഗ്രതയിൽ നിന്നും താഴ്ന്ന ജാഗ്രതയിലേക്ക് പോകുന്നതിന്റെ സൂചന.

3. വ്യായാമത്തിനോ കായിക വിനോദത്തിനോ ശേഷം : തീവ്രമായ ഒരു കായിക പ്രവർത്തനത്തിന് ശേഷം കോട്ടുവായ്‌ ഉണ്ടാകുന്നത് തലച്ചോറിന്റെ ഉയർന്ന ഊർജത്തിലുള്ള പ്രവർത്തനം താഴ്ന്ന ഊർജത്തിലേക്ക് മാറുന്നതിന്റെ അടയാളം ആണ്.

ഉയർന്ന മർദ്ദമുള്ള പ്രദേശത്ത് നിന്ന് താഴ്ന്ന മർദ്ദമുള്ള പ്രദേശത്തേക്ക് സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന ശാരീരിക മാറ്റങ്ങൾക്കനുസരിച്ച് കോട്ടുവായ്‌ ഉണ്ടാകുന്നു.

കോട്ടുവായ്‌ എന്നത് ശ്വസനത്തിന്റെ ഒരു പ്രവർത്തനമായും കണക്കാക്കുന്നു. രക്തത്തിൽ ഓക്സിജൻ കൂടുതലായി ആവശ്യമായി വരുമ്പോൾ കോട്ടുവായ്‌ ഉണ്ടാകാറുണ്ട്. കോട്ടുവായ്‌ ഉണ്ടാകുമ്പോൾ വലിയ തോതിലുള്ള വായു ഉള്ളിലേക്ക് പോവുകയും കൂടാതെ ഹൃദയമിടിപ്പ് വേഗത്തിൽ ആവുകയും ചെയ്യുന്നു. ഇത് ശരീരത്തിലൂടെ കൂടുതൽ ഓക്സിജൻ പമ്പ് ചെയ്യാൻ കാരണമാകുന്നു.

കോട്ടുവായ്‌ തലച്ചോറിനെ തണുപ്പിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. കോട്ടുവായ്‌ ഉണ്ടാകുമ്പോൾ മുഖത്തും കഴുത്തിലും രക്തയോട്ടം കൂടുന്നു. വലിയ രീതിയിൽ ശ്വാസം എടുക്കുന്നതും വേഗത്തിലുള്ള ഹൃദയമിടിപ്പും രക്തം ശരീരത്തിലൂടെ വേഗത്തിൽ സഞ്ചരിക്കാൻ കാരണമാകുന്നു. ഈ പ്രക്രിയയിലൂടെ ചൂട് പിടിച്ച തലച്ചോറ് തണുക്കുകയും ചെയ്യുന്നു.

മനുഷ്യർ ശബ്ദം ഉണ്ടാക്കാൻ തുടങ്ങുന്നതിന് മുമ്പ് ആദിമ കാലങ്ങളിൽ സന്ദേശകൈമാറ്റത്തിനായി കോട്ടുവായ്‌ ഉപയോഗിച്ചിരുന്നു എന്നും പറയുന്നുണ്ട്.

കോട്ടുവായ്‌ സാധാരണയായി എല്ലാവരിലും കണ്ടുവരുന്ന ഒന്നാണെങ്കിലും അമിതമായി കോട്ടുവായ്‌ ഉണ്ടാകുന്നത് ശാരീരികമായ പല തകരാറുകളുടെയും ലക്ഷണം ആണ്. തൊണ്ടയെയും അടിവയറിനെയും തലച്ചോറുമായി ബന്ധിപ്പിക്കുന്ന നാഡിയായ വാഗസ് നാഡി രക്തക്കുഴലുമായി ഇടപഴകുന്നത് കോട്ടുവായ്‌ ഉണ്ടാകാൻ കാരണമാകുന്നു. ഇതിനെ വാസോവാഗൽ പ്രതികരണം എന്ന് പറയുന്നു. ഈ പ്രതികരണം ഉറക്ക തകരാറിന്റെയോ മസ്തിഷ്ക തകരാറിന്റെയോ അടയാളമായിരിക്കാം.

Tags: sleepingyawning
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies