ലക്നൗ : ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം. ആക്രമികള്‍ ക്ഷേത്രത്തിനകത്ത് സ്ഥാപിച്ചിരുന്ന ഭഗവാന് ഹനുമാന്റെ വിഗ്രഹം തകര്‍ത്തു. മതമൗലിക വാദികളാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സൂചന.
ചര്ത്താവാലയിലെ ശിവക്ഷേത്രത്തിന് നേരെ ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിനകത്ത് ശിവന്റെയും ഹനുമാന്റെയും വിഗ്രഹങ്ങളാണ് ഉണ്ടായിരുന്നത്. ആക്രമണത്തില്‍ ശിവന്റെ വിഗ്രഹത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
സംഭവത്തില്‍ ക്ഷേത്ര പൂജാരി പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ്. സംഭവത്തിന്റെ
പശ്ചാത്തലത്തില്‍ പ്രദേശത്തെ കൂടുതല്‍ പോലീസിനെ വിന്യസിച്ചു.
അതേ സമയം ആക്രമണത്തില്‍ ഭക്തരും ക്ഷേത്ര ഭാരവാഹികളും പ്രതിഷേധം രേഖപ്പെടുത്തി.
Comments