രുചിയൂറും ഇടിച്ചക്ക കട്‌ലേറ്റ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

രുചിയൂറും ഇടിച്ചക്ക കട്‌ലേറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 05:55 pm IST
FacebookTwitterWhatsAppTelegram

ലോക് ഡൗണ്‍ കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ പരീക്ഷിച്ചത് ചക്ക കൊണ്ടുളള വിഭവങ്ങളാണ്. തൊടിയിലും പറമ്പിലും ആവശ്യമില്ലാതെ പഴുത്തും ചീഞ്ഞും നാനാഭാഗത്തും ചിതറിക്കിടന്നിരുന്ന ചക്കയ്‌ക്ക് ആവശ്യക്കാര്‍ ഇല്ലായിരുന്നു. എന്നാല്‍ ലോക് ഡൗണ്‍ ആയപ്പോള്‍ ചക്കക്കുരു കൊണ്ടുളള ഷേക്ക് വരെ രംഗത്തെത്തി. എന്നാല്‍ അതിലും സ്വാദിഷ്ടമായി ചക്ക കൊണ്ടൊരു വിഭവം ഉണ്ടാക്കാം അതു മറ്റൊന്നുമല്ല ഇടിച്ചക്ക കൊണ്ട് ഒരു നാടന്‍ കട്‌ലേറ്റ്.

ആദ്യം ഇടിച്ചക്ക നന്നായി വൃത്തിയാക്കി കഷ്ണങ്ങളായി ഉപ്പിട്ട് വേവിച്ച് ചതച്ചെടുക്കുക. മറ്റൊരു പാത്രത്തില്‍ ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് വേവിച്ച് മാറ്റിവെക്കുക. അതിനുശേഷം ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പില്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഇഞ്ചി വെളുത്തുളളി പേസ്റ്റ്, അരിഞ്ഞെടുത്ത സവാള, പച്ചമുളക് എന്നിവ  ചേര്‍ക്കുക. ശേഷം മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, ഇറച്ചി മസാലപൊടി എന്നിവ ചേര്‍ത്ത് കൊടുക്കുക പിന്നീട് തക്കാളിയും മല്ലിയിലയും ചേര്‍ത്ത് നന്നായി ഇളക്കുക. അതിലേക്ക് പുഴുങ്ങി തൊലികളഞ്ഞ് മാറ്റിവെച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ചേര്‍ത്ത് നന്നായി ഇളക്കി കൊടുക്കുക.

അതിനു ശേഷം ഈ മിശ്രിതം തണുക്കാനായി മാറ്റി വയ്‌ക്കുക. ഒരു പാത്രത്തില്‍ നാല് കോഴി മുട്ട അടിച്ചു ചേര്‍ത്തതും മറ്റൊരു പാത്രത്തില്‍ റൊട്ടി പൊടിയും എടുത്തുവയ്‌ക്കുക. മിശ്രിതം ചൂടാറിയ ശേഷം ചെറിയ ഉരുളകളാക്കി കയ്യില്‍ വെച്ച് വട്ടത്തില്‍ പരത്തിയെടുക്കുക അതിനുശേഷം കോഴിമുട്ടയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ ശേഷം ചൂടുള്ള എണ്ണയിലിട്ട് വറുത്തുകോരുക. ബ്രൗണ്‍ നിറമാകുമ്പോള്‍ ഭാഗം മറിച്ചിട്ടു കൊടുക്കുക. അഞ്ചു മിനിറ്റിനുള്ളില്‍ തന്നെ കട്‌ലേറ്റ് പാകമായി വരും. ആവുന്നതിന് അനുസരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കുക. ചൂടോടെ സോസ് കൂട്ടി കഴിക്കാം. ഏറ്റവും നല്ല ഒരു നാലുമണി പലഹാരമാണിത്.  വളരെ സ്വാദിഷ്ടവും ആരോഗ്യകരവുമാണ് ഈ ഇടിച്ചക്ക കട്‌ലേറ്റ്.

Tags: Lock Down
ShareTweetSendShare

More News from this section

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ലോകത്തെ ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങൾ; ആദ്യ അമ്പതിൽ ഇടം നേടി ഈ മൂന്ന് ഇന്ത്യൻ വിഭവങ്ങൾ

നിറം കിട്ടാൻ സൺസെറ്റ് യെല്ലോയും ടാർട്രാസിനും; കൃത്രിമ നിറം ചേർത്ത ശർക്കര വിറ്റ സ്ഥാപനത്തിന് ഒരു ലക്ഷം രൂപ പിഴ

അമിതവണ്ണം നിങ്ങളെ മാനസികമായി അലട്ടുന്നുണ്ടോ ; ഇക്കാര്യങ്ങൾ ശീലമാക്കൂ

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies