സഹൽ മഞ്ഞപ്പടയിൽ തുടരും ; കരാർ പുതുക്കി ബ്ലാസ്റ്റേഴ്സ്
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സഹൽ മഞ്ഞപ്പടയിൽ തുടരും ; കരാർ പുതുക്കി ബ്ലാസ്റ്റേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 06:09 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: രാജ്യത്തെ ഏറ്റവും മികച്ച മിഡ് ഫീൽഡർമാരിൽ മുൻ നിരക്കാരനായ സഹൽ അബ്ദുൾ സമദ് കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. 2025 വരെയാണ് ആക്രമണകാരിയായ ഈ മിഡ്ഫീൽഡർ കരാർ ദീർഘിപ്പിച്ചത്. കണ്ണൂർ സ്വദേശിയായ 23 കാരൻ സഹൽ യുഎഇയിലെ അൽ-ഐനിലാണ് ജനിച്ചത്. എട്ടാം വയസ്സിൽ അബുദാബിയിലെ അൽ-ഇത്തിഹാദ് സ്പോർട്സ് അക്കാദമിയിൽ ഫുട്ബോൾ കളിക്കാൻ ആരംഭിച്ചു. ഇന്ത്യയിലെത്തിയതിന് ശേഷം കണ്ണൂരിലെ യൂണിവേഴ്സിറ്റി തലത്തിൽ ഫുട്ബോൾ കളിക്കുന്നത് തുടർന്നു. അദ്ദേഹത്തിന്റെ മികച്ച പ്രകടനങ്ങളെ തുടർന്ന് അണ്ടർ 21 കേരള ടീമിലും, സന്തോഷ് ട്രോഫി ടീമിലും ഇടം ലഭിച്ചു. സഹലിന്റെ മൈതാനത്തെ സർഗ്ഗാത്മകതയും കഴിവും കണ്ടെത്തിയ കെബിഎഫ്സി അദ്ദേഹത്തെ ക്ലബ്ബിന്റെ ഭാഗമാക്കി.

തന്റെ ആദ്യത്തെ പ്രൊഫഷണൽ കരാർ ഒപ്പിട്ട ശേഷം 2017-18 ഐ-ലീഗ് രണ്ടാം ഡിവിഷനിൽ റിസർവ് ടീമിനായി കളിച്ച അദ്ദേഹം സീനിയർ ടീമിനായി ബെഞ്ചിൽ നിന്ന് കുറച്ച് മത്സരങ്ങൾ കളിച്ചു. 2018-19 ഐ‌എസ്‌എൽ സീസൺ ഈ യുവ പ്രതിഭക്ക് ഒരു വഴിത്തിരിവായിരുന്നു. എതിരാളികളായ ചെന്നൈയിൻ എഫ്‌സിക്കെതിരെ ക്ലബിനായി തന്റെ ആദ്യ ഗോൾ നേടിയ സഹൽ, ഇതുകൂടാതെ 37ഐ എസ് എൽ മത്സരങ്ങളിൽ നിന്നായി 2 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. ഐ‌എസ്‌എൽ എമർജിംഗ് പ്ലെയർ ഓഫ് ദി സീസൺ, എ ഐ എഫ് എഫ് എമർജിംഗ് പ്ലെയർ ഓഫ് ദ ഇയർ എന്നിവ നേടി സഹൽ ആരാധകരുടെ പ്രിയങ്കരനായി മാറി.

സഹലിന്റെ മികച്ച പ്രകടനങ്ങൾ അദ്ദേഹത്തെ ദേശീയ ടീമിലെത്തിച്ചു. 2019 മാർച്ചിൽ ദേശീയ അണ്ടർ 23 ടീമിനൊപ്പം ചേർന്ന സഹൽ, അതേ വർഷം ജൂണിൽ കുറകാവോയ്‌ക്കെതിരായ കിംഗ്സ് കപ്പ് മത്സരത്തിൽ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ചു. ആരാധകർ ആവേശത്തോടെ “ഇന്ത്യൻ ഓസിൽ’ എന്ന് വിളിക്കുന്ന സഹൽ രാജ്യാന്തര തലത്തിൽ കേരളത്തിൽ നിന്ന് ഉയർന്നുവരുന്ന താരങ്ങളിൽ ഒരാളാണ്.

ShareTweetSendShare

More News from this section

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

ബംഗ്ലാദേശ് ആതിഥേയരാകും; ഏഷ്യാ കപ്പ് അടുത്ത് വര്‍ഷം ജൂണ്‍ 18 മുതല്‍ ജൂലൈ നാല് വരെയെന്ന് റിപ്പോര്‍ട്ട്; ഔദ്യേഗിക പ്രഖ്യാപനം പിന്നീട്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

Latest News

അനധികൃത നുഴഞ്ഞുകയറ്റം നടത്താന്‍ സഹായിക്കുന്ന ശൃംഖലകളെ കണ്ടെത്തി തകര്‍ക്കാന്‍ അമിത് ഷാ; പൊലീസ് മേധാവിമാരുടെ നിര്‍ണായക യോഗം ഒന്‍പതിന്

നിര്‍ത്തിയിട്ടിരുന്ന ടെമ്പോ ട്രാവലര്‍ മുന്നോട്ട് ഉരുണ്ടു; മൂന്ന് വയസുകാരിയുടെ ദേഹത്ത് കൂടി കയറി ഇറങ്ങി; മരണം

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി മരിച്ച സംഭവം; മുഖ്യപ്രതിയെന്ന് കരുതുന്ന യുവതി പിടിയില്‍

കോട്ടയത്തെ ടിഷ്യു പേപ്പര്‍ നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കാന്‍ ശ്രമം തുടരുന്നു

ഭരണത്തിലെത്തിയപ്പോള്‍ നിലപാട് മാറി; ഊരാളുങ്കലിന് ടെണ്ടര്‍ നടപടികളില്ലാതെ കരാര്‍ അനുമതി നല്‍കി സര്‍ക്കാര്‍; വിമര്‍ശനം

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies