ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്
Sunday, July 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 5, 2026, 06:46 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ പദ്ധതിയുടെ നിര്‍മാണം 80 ശതമാനത്തിലധികം പൂര്‍ത്തിയായതായും ആദ്യഘട്ട സര്‍വീസ് 2027-ല്‍ സുരത്ത്-ബിലിമോറ സെക്ഷനില്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗുജറാത്തിലെ സാനന്ദില്‍ നടന്ന സിജി സെമിയുടെ ഒസാറ്റ് പ്ലാന്റിന്റെ വാണിജ്യ ഉല്‍പാദന ഉദ്ഘാടന ചടങ്ങിന് പിന്നാലെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തിന് ശേഷം വാപി-സുരത്ത്, വാപി-അഹമ്മദാബാദ്, അഹമ്മദാബാദ്-താനെ, ഒടുവില്‍ അഹമ്മദാബാദ്-മുംബൈ എന്നീ സെക്ഷനുകള്‍ ഘട്ടംഘട്ടമായി തുറന്ന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ജാപ്പനീസ് ഷിങ്കന്‍സെന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇന്ത്യയിലെ ആദ്യ അതിവേഗ റെയില്‍പാത നിര്‍മ്മിക്കുന്നത്. ഏകദേശം 508 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയില്‍ കോറിഡോറില്‍ 12 സ്റ്റേഷനുകളാണ് ഉള്‍പ്പെടുന്നത്. നിലവില്‍ ആറിലധികം മണിക്കൂര്‍ വേണ്ട യാത്ര ബുള്ളറ്റ് ട്രെയിന്‍ ആരംഭിക്കുന്നതോടെ ഏകദേശം 1 മണിക്കൂര്‍ 58 മിനിറ്റായി ചുരുങ്ങും.

മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗത്തിലാണ് ട്രെയിനുകള്‍ സര്‍വീസ് നടത്തുക. പരമാവധി ഡിസൈന്‍ വേഗം മണിക്കൂറില്‍ 350 കിലോമീറ്ററാണ്. ഇന്ത്യയില്‍ ആദ്യമായി J-Slab ballastless track സാങ്കേതികവിദ്യയും ഈ പദ്ധതിയിലൂടെ നടപ്പാക്കും.

പദ്ധതിയുടെ ഭാഗമായി 20,000-ത്തിലധികം വൈദ്യുതീകരണ മാസ്റ്റുകള്‍, 12 ട്രാക്ഷന്‍ സബ്സ്റ്റേഷനുകള്‍, മൂന്ന് റോളിംഗ് സ്റ്റോക്ക് ഡിപ്പോകള്‍ എന്നിവയും നിര്‍മ്മിച്ചുവരികയാണ്. ഗുജറാത്തിലെ സബര്‍മതി, സുരത്ത്, മഹാരാഷ്‌ട്രയിലെ താനെ എന്നിവിടങ്ങളിലാണ് ഡിപ്പോകള്‍ ഒരുങ്ങുന്നത്.

അതേസമയം, മുംബൈ-അഹമ്മദാബാദ് പദ്ധതിക്ക് പിന്നാലെ രാജ്യത്ത് ഏകദേശം 4,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഏഴ് പുതിയ ബുള്ളറ്റ് ട്രെയിന്‍ കോറിഡോറുകള്‍ കൂടി വികസിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഏകദേശം 16 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഈ പദ്ധതികള്‍ക്കായി കണക്കാക്കുന്നത്. ഇന്ത്യയില്‍ അതിവേഗ റെയില്‍ ശൃംഖല വ്യാപിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയും വ്യവസായ അടിസ്ഥാനവും ഒരുക്കുന്നതില്‍ മുംബൈ-അഹമ്മദാബാദ് പദ്ധതി നിര്‍ണായകമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

Tags: ASHWINI VAISHNAVIndiaFirst bullet trainfrom next year
ShareTweetSendShare

More News from this section

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി; ഇന്ത്യയിലെ ഏറ്റവും വലിയ ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനം ആരംഭിക്കും; നിര്‍ണായക ഘട്ടത്തിന് തുടക്കം

ഡല്‍ഹിയില്‍ അതിശക്തമായ മഴ; വിമാന സര്‍വീസുകളെ ബാധിച്ചു; 15 വിമാനങ്ങള്‍ ജയ്പൂരിലേക്കും ലഖ്‌നൗവിലേക്കും വഴിതിരിച്ചുവിട്ടു

മത്സ്യബന്ധനത്തിനിടെ ബോട്ട് തകരാറിലായി; ഏഴ് മത്സ്യത്തൊഴിലാളികളെ കാണാതായി; തിരച്ചലിന് നാവികസേനയുടെ ഹെലികോപ്റ്ററുകളും

ഖ്വാജ ആസിഫ് മാനസികമായി അസ്ഥിരന്‍; കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവില്ല; മോദിയെ പരിഹസിച്ചതിന് മറുപടിയുമായി കേന്ദ്രസര്‍ക്കാര്‍

കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്നു; ഒടുവില്‍ മൂന്ന് മിനിറ്റിന്റെ കൂടിക്കാഴ്ച, പിന്നാലെ പാകിസ്ഥാനിലേക്ക് മടക്കം

കിണറ്റിൽ വീണ കാളയെ രക്ഷിക്കാൻ ശ്രമം ദുരന്തമായി; ഒരേ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Latest News

കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ പ്രത്യേക നിയമം വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ബാലഗോകുലം

ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ യാത്ര 2027-ല്‍; ആദ്യഘട്ട സര്‍വീസ് സുരത്ത്-ബിലിമോറ സെക്ഷനില്‍ നിന്ന്

ആരാണ് പുതിയ ചാമ്പ്യന്‍? വനിതാ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ന്; ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍

ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ വൈറലായി; മലയാളി വ്ലോഗര്‍ അബ്ദുല്‍ ഹക്കീം യുഎഇയില്‍ അറസ്റ്റില്‍

25 വര്‍ഷത്തെ പരിചയം പ്രണയമായി; ഗൗരിയെ വിവാഹം ചെയ്ത് ആമിര്‍ ഖാന്‍

ടെസ്റ്റ് ടീമില്‍ വീണ്ടും ബാബര്‍ നായകന്‍; മസൂദിനെ പുറത്താക്കി പിസിബി

ആഫ്രിക്കന്‍ കരുത്തിന് മുന്നില്‍ ആതിഥേയര്‍ വീണു; മൊറോക്കോയ്‌ക്ക് ക്വാര്‍ട്ടര്‍ ടിക്കറ്റ്; നേരിടുന്നത് ഫ്രാന്‍സിനെ

ഗോള്‍വല തൊടാനാവാതെ എതിരാളികള്‍; അപൂര്‍വ റെക്കോര്‍ഡില്‍ മെക്സിക്കോയും സ്പെയിനും; 1990 ശേഷം ആദ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies