ഗുവാഹട്ടി : ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കന്നുകാലി കള്ളക്കടത്ത് വ്യാപകമാകുന്നു. കഴിഞ്ഞ 72 മണിക്കൂറിനിടെ മാത്രം കടത്താന്‍ ശ്രമിച്ച 300 ഓളം കന്നുകാലികളെയാണ് അതിര്‍ത്തി സംരക്ഷണ സേന പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിര്‍ത്തി വഴിയുള്ള കന്നുകാലി കള്ളക്കടത്തിനായി പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് വിവരം. അസ്സമിലെ സൗത്ത് സല്‍മാര മാന്കച്ചാര്, ദുബ്രി എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. ബ്രഹ്മപുത്ര നദി ഉപയോഗപ്പെടുത്തിയാണ് ഇവര്‍ ബംഗ്ലാദേശിലേക്ക് കന്നുകാലികളെ കടത്തുന്നത് എന്ന് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ 18 മാസത്തിനിടെ ബംഗ്ലാദേശിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 20,000 കന്നുകാലികളെയാണ് അതിര്‍ത്തി സംരക്ഷണ സേന പിടികൂടിയിരിക്കുന്നത്.
Comments