റിയാദ് : പരമ്പരാഗത മെഡിക്കൽ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്ന അർഹരായിട്ടുള്ള പ്രവാസിവിദ്യാർഥികൾക്ക് 2020-21 അധ്യയന വർഷത്തിലേക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാമെന്ന് സൗദിയിലെ ഇന്ത്യൻ എംബസ്സി അറിയിച്ചു.
ഭാരത സർക്കാരിന്റെ അന്താരാഷ്ട്ര സഹകരണ പദ്ധതി പ്രകാരമുള്ള സ്കോളർഷിപ്പ് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ആയുഷ് വകുപ്പിന്റെയും സഹകരണത്തോടെ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ) ആണ് നൽകുന്നത്.
ബാച്ചിലർ ഓഫ് ആയുർവേദ മെഡിസിൻ & സർജറി (BAMS), ബാച്ചിലർ ഓഫ് സിദ്ധ മെഡിസിൻ & സയൻസ് (BSMS), ബാച്ചിലർ ഓഫ് യൂനാനി മെഡിസിൻ & സർജറി (BUMS), ബാച്ചിലർ ഓഫ് ഹോമിയോപ്പതി മെഡിസിൻ & സർജറി(BHMS), BSc (യോഗ), BA (യോഗശാസ്ത്ര), MD (ആയുർവേദ), MD (സിദ്ധ), MD (യുനാനി), MD (ഹോമിയോപ്പതി), Ph.D (ആയുർവേദ) എന്നീ കോഴ്സുകൾ പടിക്കുന്നതിനാണ് സ്കോളർഷിപ്
ലഭിക്കുക.
മുമ്പ് ഇന്ത്യയിൽ പഠിച്ചിട്ടില്ലാത്ത വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ നിർബന്ധിത വിഷയങ്ങൾ ആയി പഠിച്ചിരിക്കുകയും വേണം.
ട്യൂഷൻ ഫീസ്, ലിവിംഗ് അലവൻസ്, വീട് വാടക അലവൻസ്, തീസിസ്, ഡിസേർട്ടേഷൻ ചെലവുകൾ, സ്റ്റഡി ടൂർ ചെലവ് എന്നിവ കൂടാതെ മടക്കയാത്രക്കുമുള്ള വിമാന ടിക്കറ്റ് ഉൾപ്പെടെ സ്കോളർഷിപിലൂടെ ലഭിക്കും
മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പൂരിപ്പിച്ച ഐസിസിആർ സ്കോളർഷിപ്പ് അപേക്ഷാ ഫോമും ബന്ധപ്പെട്ട രേഖകളും അനൂപ് ധിൻഗ്ര, കൗൺസെല്ലെർ (Edu)/HOC, എംബസി ഓഫ് ഇന്ത്യ, ബി-1, ഡിപ്ലോമാറ്റിക് ക്വാർട്ടേഴ്സ്, പി.ബി.നമ്പർ 94387, റിയാദ്-11693 എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ
ഓഗസ്റ്റ് 31 ന് മുമ്പായി സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾ www.a2ascholarships.iccr.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ് എന്നും എംബസ്സി അറിയിച്ചു.
Comments