ഇതാണ് കോളേജ് കുമാരനായിരുന്ന കാരശ്ശേരി മാഷ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇതാണ് കോളേജ് കുമാരനായിരുന്ന കാരശ്ശേരി മാഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 12:31 pm IST
Facebook
Twitter
WhatsAppTelegram

കാരശ്ശേരി മാഷിന്റെ പ്രസംഗവും പ്രഭാഷണവും കേട്ടിരിക്കാത്തവരായി ആരുമുണ്ടാകില്ല. പറയാനുള്ളത് അതുപോലെ തന്നെ തുറന്നു പറയാന്‍ മാഷിന് ഒരു മടിയുമില്ല. മലയാള ഭാഷയെ വളരെയധികം സ്‌നേഹിക്കുകയും നന്നായി കൈകാര്യം ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ഇദ്ദേഹം. അതുകൊണ്ടു തന്നെ മാഷിന്റെ പ്രഭാഷണം കേള്‍ക്കാന്‍ ആളുകള്‍ ഏറെ ഇഷ്ടപ്പെടുന്നു. എന്നാല്‍ മാഷിന് സ്‌റ്റേജിനു മുന്നില്‍ നില്‍ക്കുമ്പോള്‍ ഉള്ളില്‍ ചെറിയൊരു സഭാകമ്പം ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ മാഷിന്റെ പ്രഭാഷണം കേട്ടിരുന്ന ഒരാള്‍ക്കും അത് അംഗീകരിക്കാനാവില്ല. എന്നാലിത് ഇപ്പോഴത്തെ പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ എംഎന്‍ കാരശ്ശേരി മാഷല്ല. അര നൂറ്റാണ്ടിനു മുന്‍പുള്ള ഒരു കോളേജ് വിദ്യാര്‍ത്ഥിയായ കാരശ്ശേരിയാണ്.

എണ്‍പതുകളിലെ കലാലയ ജീവിതത്തിനിടയില്‍ എപ്പോഴോ മാഷിന്റെ ഓര്‍മയില്‍ പോലും സ്ഥാനം പിടിക്കാതെ പോയ അര നൂറ്റാണ്ടിനു മുന്‍പെ സഭാകമ്പം ഉള്ളില്‍ വെച്ച് വേദിയില്‍ നിന്ന് സംസാരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചിത്രം. കാരശ്ശേരി മാഷിന്റെ ഈ പഴയകാല ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. മാഷിന്റെ അടുത്ത സുഹൃത്തായ അഡ്വ.  ജയശങ്കറാണ് ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. മാഷിനെ ഇഷ്ടപ്പെടുന്നവരും സ്‌നേഹിക്കുന്നവരുമായ ഒരുപാടുപേര്‍ മാഷിന്റെ പഴയകാല ചിത്രം കണ്ട് അഭിപ്രായങ്ങള്‍ ചിത്രത്തിനടിയില്‍ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവായൂരപ്പന്‍ കോളേജിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ആയിരുന്നു ഇദ്ദേഹത്തിന്റെ കലാലയ ജീവിതം. മലയാള ഭാഷയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും 1993 ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടി.

കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ മലയാള വിഭാഗം അധ്യാപകനായും മാതൃഭൂമിയുടെ പത്രാധിപരായും ജോലി ചെയ്തിട്ടുണ്ട്. പ്രശസ്ത എഴുത്തുകാരനായ ഡോ.സുകുമാര്‍ അഴീക്കോടിന്റെ ശിഷ്യനായിരുന്നു. കൂടാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു കാരശ്ശേരി മാഷ്. ഭാഷയെ സ്‌നേഹിക്കണം എന്നും ഭാഷ അതിന്റേതായ രീതിയില്‍ പ്രയോഗിക്കണം എന്നാണ് മാഷ് വിദ്യാര്‍ത്ഥികളോട് പറയാറുളളത്. അല്‍പം കര്‍ക്കശക്കാരനാണെങ്കിലും വിദ്യാര്‍ഥികള്‍ക്കെല്ലാം തന്നെ കാരശ്ശേരി മാഷ് ഏറെ പ്രിയങ്കരനായിരുന്നു.

Tags: malayalam writerMN KARASSERY
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

Latest News

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies