പൂച്ചയുമായി പ്രണയത്തിലായ നായ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പൂച്ചയുമായി പ്രണയത്തിലായ നായ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 12:28 pm IST
FacebookTwitterWhatsAppTelegram

നായയും പൂച്ചയും തമ്മിൽ സൗഹാർദപരമായ ഒരു അന്തരീക്ഷം എന്നുള്ളത് വളരെ അപൂർവമായി മാത്രം കാണാവുന്ന ഒന്നാണ് കാരണം അവർ ആജന്മശത്രുക്കളാണ് എന്നാണ് കരുതി പോരുന്നത് . നായ പൂച്ചയുടെ ശിഷ്യത്വം സ്വീകരിച്ചതും, മരം കയറാനുള്ള വിദ്യ ഒഴിച്ച് ബാക്കിയെല്ലാം പൂച്ച നായക്ക് പറഞ്ഞു കൊടുത്തതുമായ ഒരു കഥ നമ്മൾ കേട്ടിട്ടുണ്ട് .

അത്രയ്‌ക്ക് അകലം ഈ രണ്ടു മൃഗങ്ങൾക്കുമിടയിൽ ഉണ്ട് എന്നുള്ള വസ്തുതയെ തിരുത്തി കൊണ്ടാണ് ഒരു നായയും പൂച്ചയും പ്രണയത്തിലായത്‌ .

കേസി എന്ന് പേരുള്ള വ്യക്തിയുടെ നായയാണ് പൂച്ചയുമായി അഗാധ പ്രണയത്തിലായത്‌ . കേൾക്കുമ്പോൾ തന്നെ നമുക്ക് അത്ഭുതം തോന്നാം . നമ്മുടെ ഒക്കെ കാഴ്ചപ്പാടിൽ പൂച്ചയും നായയും ആജന്മശത്രുക്കളാണ് . പോരാത്തതിന് മൃഗങ്ങൾ പ്രണയിക്കുകയോ ? എന്ന ചോദ്യവും മനസ്സിൽ ഉയരാം . എന്നാൽ ഇത് യാഥാർഥ്യമാണ് . മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും പ്രണയിക്കാൻ അറിയാം .

ഒരിക്കൽ  തന്റെ നായ മണിക്കൂറുകളോളം ജനലിൽ കൂടി വെളിയിലേക്കു നോക്കിയിരിക്കുന്നത് കേസിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു .  ആദ്യമൊന്നും അവർ അത് കാര്യമാക്കിയിരുന്നില്ല . എന്നാൽ ദിവസവും കൃത്യമായ ഇടവേളകളിൽ മൂന്ന് നേരവും നായ ജനാലയിൽ കൂടി നോക്കി നിൽക്കുന്നത് അവരിൽ അത്ഭുതം ജനിപ്പിച്ചു .

എന്താണ് നായ നോക്കുന്നത് എന്നറിയാൻ കേസിയും ജനാലയിൽ കൂടി നോക്കുകയുണ്ടായി . എന്നാൽ ഒന്നും തന്നെ ശ്രദ്ധയിൽ പെട്ടില്ല . വീട്ടിലെ കാര്യങ്ങൾ നോക്കുന്നതിനിടയിലും ജോലി തിരക്ക് മൂലവും കേസി പലപ്പോഴും ഈ കാര്യം വിട്ട് പോകുമായിരുന്നു . ഒരു ദിവസം എന്താണ് സംഭവിക്കുന്നത് എന്നറിയാൻ തന്നെ കേസി തീരുമാനിച്ചു .

അണ്ണാനോ മറ്റോ ആയിരിക്കും എന്നാണ് കേസി ആദ്യം കരുതിയത് . എന്നാൽ തന്റെ വീടിന്റെ പരിസരങ്ങളിൽ അണ്ണാൻ ഇല്ലലോ എന്ന് കേസി അപ്പോഴാണ് ചിന്തിച്ചത് . നായ നോക്കുന്ന അതേ ദിശയിൽ തന്നെ കേസിയും നോക്കി . അപ്പോൾ കണ്ടത് അയൽക്കാരന്റെ വീടിന്റെ ജനല്പാളിയിൽ കിടന്നുറങ്ങുന്ന പൂച്ചയെ ആണ് .

തന്റെ നായ മാത്രമാണോ അതോ പൂച്ചയും നായയെ നോക്കുന്നുണ്ടോ എന്നുറപ്പിക്കാൻ അന്ന് തന്നെ പലപ്രാവശ്യം നായക്കൊപ്പം കേസിയും ജനാലയിൽ കൂടി പുറത്തേക്ക് നോക്കി. അപ്പോഴൊക്കെ  രണ്ടു പേരും പരസ്പരം ഒരുപാടു നേരം നോക്കി ഇരിക്കുന്നത് കേസിയേ അത്ഭുതപ്പെടുത്തി .

പൂച്ചയുമായി തന്റെ നായ പ്രണയത്തിലാണ് എന്ന കാര്യം അവരെ അത്ഭുത പെടുത്തുക മാത്രമല്ല സന്തോഷിപ്പിക്കുകയും ചെയ്തു .

ദിവസങ്ങൾ കടന്ന് പോകവേ, ഒരു ദിവസം നായ കിടന്നിടത്തു നിന്ന് എഴുന്നേറ്റതുമില്ല ഭക്ഷണം കഴിച്ചതുമില്ല . അസുഖമോ മറ്റും ആയിരിക്കും എന്ന് കരുതി അവർ കേസിയെ ഡോക്ടറുടെ അടുക്കൽ കൊണ്ട് പോയി. എന്നാൽ നായക്ക് കുഴപ്പം ഒന്നുമില്ല എന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു. എന്നാൽ നായ ഭക്ഷണവും കളിയും എല്ലാം ഉപേക്ഷിച്ചു കിടപ്പ് തുടർന്നു .

പിറ്റേ ദിവസം പതിവ് പോലെ ജനാലക്കൽ പോയി നോക്കിയിട്ടു ഉടൻ തന്നെ നിരാശ നിറഞ്ഞ ഭാവത്തിൽ നായ തിരിച്ചു വന്നു കിടന്നു .നായക്ക് എന്ത് പറ്റിയതായിരിക്കും എന്ന് ചിന്തിച്ചു കൊണ്ടിരുന്ന കേസി പൂച്ചയുടെ കാര്യം വിട്ട് പോയിരുന്നു . പൂച്ചയുടെ കാര്യം ഓർമ്മ വന്ന  കേസി ജനാലയിൽ കൂടി നോക്കിയപ്പോൾ കണ്ടത് അയൽക്കാരന്റെ ജനൽ പാളികളിൽ മുഴുവൻ ചെടികൾ വെച്ചിരിക്കുന്നതാണ് . പൂച്ചയെ കാണാൻ സാധിക്കാത്തതാണ് നായയുടെ സങ്കടം എന്ന് മനസിലാക്കിയ കേസി അവനെ സന്തോഷിപ്പിക്കാൻ പല കാര്യങ്ങളും ചെയ്തു .

പുറത്തു കൊണ്ട് പോവുക , കൂടെ കളിക്കുക , സ്പെഷ്യൽ ഭക്ഷണം കൊടുക്കുക , പുതിയ കളിപ്പാട്ടങ്ങൾ വാങ്ങി കൊടുക്കുക തുടങ്ങി പലതും . എന്നാൽ ഇതൊന്നും നായയെ സന്തോഷിപ്പിച്ചില്ല .

ഒടുവിൽ തന്റെ നായയെ സന്തോഷിപ്പിക്കാൻ കേസി അയൽക്കാരൻ കാണത്തക്ക രീതിയിൽ അയാളുടെ പൂച്ചയും തന്റെ നായയും തമ്മിലുള്ള പ്രണയകഥയും , അവരുടെ സന്തോഷത്തിനായി ചെടിച്ചട്ടികൾ മാറ്റിയാൽ നന്നായിരിക്കും എന്നെഴുതുകയും ചെയ്ത ഒരു കത്ത് ജനാലയിൽ ഒട്ടിച്ചു വെച്ചു . എന്തായിരിക്കും അയാളുടെ പ്രതികരണം എന്ന ആശങ്കയിൽ ഇരുന്ന കേസിയെ വരവേറ്റത് അത്ഭുതാവഹമായ മറുപടി ആയിരുന്നു . ‘ ശുദ്ധമായ പ്രണയത്തിനു വേണ്ടി ‘എന്നെഴുതിയ ഒരു കുറിപ്പ് ജനാലയിൽ ഒട്ടിച്ചു വെച്ചിരിക്കുന്നു കൂടാതെ അദ്ദേഹം ചെടിച്ചട്ടികൾ മുഴുവൻ ജനൽ പാളികളിൽ നിന്ന് എടുത്തു മാറ്റുകയും ചെയ്തിരിക്കുന്നു.

ഇത് പോലെ മൃഗങ്ങളെ മനസിലാക്കുകയും അവരുടെ സന്തോഷത്തിനു വേണ്ടി എന്തും ചെയ്യുന്ന ഉടമസ്ഥർ ഈ ലോകത്ത് ധാരാളം ഉണ്ട് . ഇവരെ കൂടാതെ അഗാധമായ പ്രണയവും സൗഹൃദവും പങ്കു വെക്കുന്ന നായ്‌ക്കളുടെയും പൂച്ചകളുടെയും കഥകളിൽ ഒന്ന് മാത്രമാണിത് ..

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies