ഇന്ത്യയുമായി ഏത് ആക്രമണത്തിനും തയ്യാറാണെന്ന് പാകിസ്ഥാൻ . റഫേൽ വന്നതോടെ ഭയക്കുകയും ആയുധങ്ങൾ വാങ്ങികൂട്ടുന്നതിൽ നിന്ന് ഇന്ത്യയെ തടയണമെന്നും ആവശ്യപ്പെട്ട് ആഴ്ചകൾക്ക് മുൻപ് ലോകരാജ്യങ്ങളുടെ സഹായം തേടിയ പാകിസ്ഥാനാണ് ഇപ്പോൾ പുതിയ പ്രസ്താവനയുമായി വന്നിരിക്കുന്നത്.
ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ റഫേൽ പോർവിമാനങ്ങളെ ഭയക്കുന്നില്ല . നിലവിൽ ഭീഷണികളൊന്നും ഇല്ലെന്നും വേണ്ടിവന്നാൽ ആക്രമണത്തിനും പാകിസ്ഥാൻ സൈന്യം തയാറാണെന്നും പാക് ആർമിയുടെ മാദ്ധ്യമ വിഭാഗം മേധാവിയെ ഉദ്ധരിച്ച് ദി ഡോൺ റിപ്പോർട്ട് ചെയ്തു. ഇന്ത്യ ആയുധം വാങ്ങിക്കൂട്ടുകയാണെന്നും , തങ്ങൾക്ക് ആശങ്കയുണ്ടെന്നും പ്രസ്താവിച്ച്
ഇന്ത്യയ്‌ക്കെതിരെ രാജ്യാന്തര സഹായം തേടിയ പാകിസ്ഥാനെ പരിഹസിച്ച് സ്വന്തം രാജ്യക്കാർ വരെ രംഗത്ത് വന്നിരുന്നു. പാകിസ്ഥാന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് (ഐഎസ്പിആർ) ഡയറക്ടർ ജനറൽ മേജർ ബാബർ ഇഫ്തിക്കർ പുതിയ അവകാശവാദം ഉന്നയിച്ചത്. തങ്ങളുടെ കഴിവിൽ യാതൊരു സംശയവുമില്ലെന്നും ഏത് ആക്രമണത്തിനും തികച്ചും തയാറാണെന്നും ഡിജി ഐഎസ്‌പിആർ അവകാശപ്പെട്ടു.
‘ അവർക്ക് അഞ്ച് (റഫാലുകൾ) അല്ലെങ്കിൽ 500 ലഭിച്ചാലും ഞങ്ങൾ നേരിടും. ഞങ്ങൾ തികച്ചും തയാറാണ്, ഞങ്ങൾക്ക് കഴിവിൽ സംശയമില്ല. ഇക്കാര്യം ഞങ്ങൾ തെളിയിച്ചതിനാൽ ജെറ്റുകളിൽ വലിയ മാറ്റമൊന്നും വരുത്തുന്നില്ല ‘ ബാബർ ഇഫ്തിക്കർ പറഞ്ഞു.
ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങിയ 36 റഫേൽ പോർവിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്രാൻസിൽ നിന്ന് പറന്നുയർന്ന് ജൂലൈ 29 നാണ് ഇന്ത്യയിലെത്തിയത്. നിരവധി ആയുധങ്ങൾ വഹിക്കാൻ റഫേൽ വിമാനത്തിന് കഴിയും.
1997 ൽ റഷ്യയിൽ നിന്ന് സുഖോയ് സു -30 ജെറ്റുകൾ ഇറക്കുമതി ചെയ്തതിന് ശേഷം 23 വർഷത്തിനു ശേഷമാണ് ഇന്ത്യ പുറത്തുനിന്നു യുദ്ധവിമാനങ്ങൾ വാങ്ങുന്നത്.















