തിരുവനന്തപുരം : കൊറോണയുടെ പശ്ചാത്തലത്തില്‍ പരോള്‍ അനുവദിച്ച തടവുകാരെ തിരികെ ജയിലില്‍ പ്രവേശിപ്പിക്കുന്നതിനുള്ള സമയ പരിധി ദീര്‍ഘിപ്പിച്ചു. ഇത് സംബന്ധിച്ച് അധികൃതര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
പുതിയ ഉത്തരവ് പ്രകാരം ആദ്യഘട്ടത്തില്‍ പരോള്‍ ലഭിച്ചവരും, ലോക് ഡൗണിന് മുന്‍പ് അവധിയില്‍ പ്രവേശിപ്പിച്ചവരുമായ തടവുകാര്‍ക്ക് സെപ്റ്റംബര്‍ 30 ന് ശേഷം മൂന്ന് ദിവസത്തിനകം ജയിലില്‍ പ്രവേശിച്ചാല്‍ മതിയാകും. സംസ്ഥാനത്ത് 265 തടവുകാര്‍ക്കാണ് ഇത്തരത്തില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ ഓപ്പണ്‍ ജയില്‍, വനിതാ ജയില്‍ എന്നിവിടങ്ങളിലെ 589 തടവുകാര്‍ ഒക്ടോബര്‍ 15 ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ജയിലില്‍ തിരികെയെത്തണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഇതിന് പുറമേ സെന്‍ട്രല്‍ ജയില്‍, അതീവ സുരക്ഷാ ജയില്‍ എന്നിവിടങ്ങളിലെ 192 തടവുകാര്‍ ഒക്ടോബറിന് 30 ന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ ജയിലില്‍ തിരികെ പ്രവേശിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
Comments