എസ്റ്റാഡിയോ : ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബാഴ്സിലോണയെ ഗോൾ മഴയിൽ മുക്കി സെമി യോഗ്യത നേടി ബയേൺ മ്യൂണിച്. രണ്ടിനെതിരെ എട്ട് ഗോളുകൾക്കാണ് ബയേണിന്റെ ജയം. യുവേഫ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജയമാണിത്.
ബയേണിനുവേണ്ടി തോമസ് മുള്ളറും ഫിലിപ്പ് കുട്ടിഞ്ഞോയും ഇരട്ട ഗോളുകളുമായി തിളങ്ങി. പെരിസിച്, ഗ്നാബ്റി, കിമ്മിച്ച് ലെവൻഡോസ്‌കി എന്നിവർ ഓരോ ഗോൾ വീതം നേടി പട്ടിക പൂർത്തിയാക്കി. നാലാം മിനിറ്റിൽ മുള്ളർ തുടങ്ങിവച്ച ഗോൾമഴ 89-ാം മിനിറ്റിൽ കുട്ടിഞ്ഞോയാണ് പൂർത്തിയാക്കിയത്.
ലൂയിസ് സുവാരസ് ആണ് ബാഴ്സയ്‌ക്ക് വേണ്ടി ആശ്വാസ ഗോൾ നേടിയത്. അലാബയുടെ ഓൺ ഗോൾ ആയിരുന്നു മറ്റൊന്ന്.















