കാബൂള്‍: സമാധാന പരിശ്രമങ്ങളുമായി മുന്നോട്ട് പോകുന്ന അഫ്ഗാന് ഭരണകൂടത്തിനെതിരെ വീണ്ടും ആക്രമണവുമായി താലിബാന്. ഉറസ്ഗ്വാന് മേഖലയില്‍ താലിബാന് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 5 പേര് കൊല്ലപ്പെട്ടു. 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അന്താരാഷ്ട്രമാദ്ധ്യങ്ങള് അറിയിച്ചു.
400 കൊടുംകുറ്റവാളികളെ വിടുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയാണ് ആക്രണം നടന്നിരിക്കുന്നത്. ഉറുസ്ഗ്വാന് പ്രവിശ്യയിലെ താറിന്കോട്ട് നഗരത്തിലാണ് ഭീകരന്മാര് ആക്രമണം നടത്തിയത്. മേഖലയിലെ പ്രമുഖനഗരമാണ് താറിന്കോട്ട്.
പ്രസിഡന്റ് ഗനിയുടെ തീരുമാനപ്രകാരമാണ് ഇതുവരെ 4600 പേരെ മോചിതരാക്കിയത്. എന്നാല്‍ ബാക്കി വരുന്ന 400 പേര് കൊടുംകുറ്റവാളികളാണെന്നത് അഫ്ഗാന് ഭരണകൂടത്തിന് വലിയ തലവേദനയാണ്.
Comments