സമൂഹമാദ്ധ്യമത്തിലൂടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്ന ആസ്ക് മീ എ ക്വസ്റ്റ്യന്‍ സെക്ഷനില്‍ വീണ നായരോട് ചോദ്യവുമായി സുഹൃത്തും നടിയുമായ ആര്യ. നീ എന്താ പെണ്ണേ നന്നാവാത്തേ എന്ന ആര്യയുടെ രസകരമായ ചോദ്യത്തിന് നിന്റെ കൂടെ അല്ലേ കൂട്ട് പിന്നെ എങ്ങനെ പെണ്ണേ ഞാന്‍ നന്നാവാ എന്നായിരുന്നു വീണയുടെ കുസൃതി നിറഞ്ഞ മറുപടി. എല്ലാ കാര്യത്തിലും പരസ്പരം പിന്തുണച്ച് ഒപ്പം നില്ക്കുന്ന സൗഹൃദമാണ് ആര്യയുമായി ഉള്ളതെന്നും വീണ ഒരു ചോദ്യത്തിന് മറുപടിയായി നല്കി.
ഭര്‍ത്താവിന്റെ മുഴുവന്‍ പേരെന്താണ് എന്ന ചോദ്യത്തിന് രസകരമായൊരു ഉത്തരമായിരുന്നു വീണ നല്‍കിയത്. നാട്ടിലും വീട്ടിലും കൂട്ടുകാര്‍ക്കിടയിലും അവന് സ്വാതി സുരേഷ് ബൈമി. റേഡിയോ ശ്രോതാക്കള്‍ക്ക് അവന് ആര് ജെ അമാന്‍. എനിക്കും എന്നെ സ്നേഹിക്കുന്നവര്‍ക്കും അവന് കണ്ണേട്ടനെന്നും താരം വ്യക്തമാക്കി.ഇപ്പോള്‍ ഗള്‍ഫിലാണ് വീണയുള്ളത്. അടുത്ത മാസം നാട്ടിലേക്ക് വരുമെന്നെും കൊറോണ എന്ന മഹാമാരി എത്രയും പെട്ടന്ന് മാറട്ടെ എന്നതാണ് ഇപ്പോഴുള്ള ആഗ്രഹമെന്നും താരം വ്യക്തമാക്കി.















