കമല്‍ സംവിധാനം ചെയ്ത ‘കാക്കോത്തിക്കാവിലെ അപ്പൂപ്പന് താടികള്‍’ എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘കണ്ണാംത്തുമ്പി പോരാമോ…’ പുതുമയോടെ വീണ്ടുമെത്തുന്നു. സംവിധായകന് ഔസേപ്പച്ചന് തന്നെ വര്‍ഷങ്ങള്‍ക്കു ശേഷം ആധുനിക സാങ്കേതിക മികവില്‍ വീണ്ടും കവര്‍ അപ്പ് ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട് ഇതിന്.
ക്യൂബ്സ് ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെപൂര്ണ്ണമായും ദുബായില്‍ വെച്ച് ചിത്രീകരിച്ച ഈ മ്യൂസിക്കല്‍ ആല്‍ബം പ്രമോദ് പപ്പനാണ് സംവിധാനം ചെയ്തിരിക്കുന്നത്. വീഡിയോയിൽ ബേബി ഫ്രേയ, ബേബി ആയ എന്നിവരാണ് അഭിനയിക്കുന്നത്. ഹരിത ഹരീഷാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രമോദ് പപ്പന്, ഷിഹാബ് ഓമല്ലൂര്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
നടൻ മമ്മൂട്ടിയുടെ ഫേയ്സ് ബുക്ക് പേജിലൂടെയാണ് ‘കണ്ണാംത്തുമ്പി…’ പുറത്തിറക്കിയത്.
Comments