ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം ഇതാണ്
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 03:16 pm IST
FacebookTwitterWhatsAppTelegram

കൗരവ-പാണ്ഡവ യുദ്ധത്തെ കുറിച്ച് അറിയാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ കൗരവ പക്ഷത്തെ  ദുര്യോധനനു വേണ്ടി ഒരു ക്ഷേത്രമുണ്ട്, എന്നതിനെ കുറിച്ച് അറിയാവുന്നവര്‍ ചുരുക്കമായിരിക്കും. ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം സ്ഥിതി ചെയ്യുന്നത് മറ്റെവിടെയുമല്ല നമ്മുടെ കേരളത്തില്‍ തന്നെയാണ്. കൊല്ലം ജില്ലയിലെ പോരുവഴി എന്ന സ്ഥലത്താണ് പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആല്‍ത്തറയിലെ ഒരു പീഠം മാത്രമാണ് മലനട അപ്പൂപ്പന്‍ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ദുര്യോധനന്റെ പ്രതിഷ്ഠയായി കണക്കാക്കപ്പെടുന്നത്.

സാധാരണയായി മറ്റു ക്ഷേത്രങ്ങളില്‍ കാണുന്നതു പോലെ വിഗ്രഹമോ, ശ്രീകോവിലോ, ചുറ്റമ്പലമോ ഇല്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്. ഊരാളി പൂജയാണ് ഇവിടെ നടത്തുന്നത്. വെറ്റിലയും പുകയിലയും പാക്കും ഉപയോഗിച്ച് ഊരാളി അടുക്കു വെച്ച് പൂജിക്കുന്നു. ദേശാടനത്തിന് പുറപ്പെട്ട ദുര്യോധനന്‍ ഈ ദേശത്ത് കൂടി കടന്നു പോകുമ്പോള്‍ അതിയായ ദാഹം തോന്നിയെന്നും ആ സമയം കുടിക്കാനായി ഇത്തിരി വെള്ളം ചോദിച്ചെന്നും അപ്പോള്‍ ശുദ്ധമായ മദ്യമാണ് ലഭിച്ചതെന്നും പിന്നീട് ദുര്യോധനന്‍ ഈ നാട്ടില്‍ സ്ഥിര താമസമായി എന്നുമാണ് ഐതിഹ്യം. അതുകൊണ്ടു തന്നെ ഇവിടത്തെ ഭക്തര്‍ക്ക് തീര്‍ത്ഥമായി കൊടുക്കുന്നതും കളള് തന്നെയാണ്.

ഇവിടുത്തെ പ്രധാന വഴിപാട് കള്ളു നിവേദ്യമാണ്. കൂടാതെ കോഴി, പട്ട് , കറുപ്പുകച്ച എന്നിവയും നേര്‍ച്ചയായി നടക്കല്‍ സമര്‍പ്പിക്കാവുന്നതാണ്. മീന മാസത്തില്‍ നടത്തുന്ന മലക്കുട മഹോത്സവമാണ് ഇവിടുത്തെ പ്രധാന ഉത്സവം. കാളയും എടുപ്പുകുതിരയുമാണ് ഉത്സവത്തിലെ പ്രധാന കെട്ടുകാഴ്ച. മറ്റൊരു പ്രധാന ചടങ്ങാണ് പള്ളിപ്പാന. ചൂരല്‍ വള്ളികള്‍ ശരീരത്തില്‍ ചുറ്റി ക്ഷേത്രമുറ്റത്തു കൂടി ഉരുളുന്ന ചടങ്ങാണിത്. മുത്തുകുട, അരവണ, ഉണ്ണിയപ്പം, പായസം എന്നിവ മറ്റ് പ്രധാന വഴിപാടുകളാണ്. ചരിത്രത്തില്‍ സ്ഥാനം പിടിച്ച ഒരു ക്ഷേത്രം കൂടിയാണ് ഈ ദുര്യോധന ക്ഷേത്രം.

Tags: Kollam
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies