നിങ്ങളുടെ ഓമനയ്ക്കായി മുറി ഒരുക്കാം ...
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

നിങ്ങളുടെ ഓമനയ്‌ക്കായി മുറി ഒരുക്കാം …

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 04:59 pm IST
FacebookTwitterWhatsAppTelegram

തങ്ങളുടെ ജീവിതത്തിലേയ്‌ക്ക് ഒരു പുതിയ അതിഥി വരുന്നത് ഓരോ ദമ്പതികള്‍ക്കും വളരെ പ്രത്യേകതകള്‍ നിറഞ്ഞ നിമിഷങ്ങളാണ്. രക്ഷകര്‍ത്താവ് ആവുക എന്നാല്‍ ഇന്നത്തെ കാലത്ത് സന്തോഷകരവും വെല്ലുവിളി നിറഞ്ഞതുമാണ്. കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അവരുടെ നല്ല ഭാവി, ആരോഗ്യം, സന്തോഷം, വിദ്യാഭ്യാസം എന്നിവയെ കുറിച്ച് മാതാപിതാക്കള്‍ മുന്നൊരുക്കങ്ങള്‍ നടത്താറുണ്ട്.

ഓരോ കുഞ്ഞുങ്ങളുടെയും പ്രാരംഭ വര്‍ഷങ്ങള്‍ വളരെ പ്രധാനമാണെന്ന് നമുക്കേവര്‍ക്കും അറിയാം. പ്രാരംഭ കാലത്തെ ശുശ്രൂഷകള്‍ കുഞ്ഞുങ്ങളുടെ മൊത്തത്തിലുള്ള വികസനത്തിന് അവരെ സഹായിക്കുകയും വരും വര്‍ഷങ്ങളില്‍ അവരുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്‌ക്ക് ഒരു അടിത്തറ പാകുകയും ചെയ്യുന്നു. ഒരു പീഡിയാട്രീഷന്റെ നിര്‍ദേശങ്ങള്‍ക്ക് പുറമെ, ഒരു കുട്ടിയെ വളരാന്‍ സഹായിക്കുന്നതിന് ആവശ്യമായ പോസിറ്റീവ് എനര്‍ജി നിറഞ്ഞൊരു അന്തരീക്ഷം സൃഷ്ടിക്കുന്നതിന് മാതാപിതാക്കള്‍ക്ക് വാസ്തു ശാസ്ത്രയുടെ സഹായം തേടാം. നവജാത ശിശുക്കള്‍ക്കായി പുതിയ മുറി രൂപകല്‍പ്പന ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. സൂര്യരശ്മികള്‍

ശിശുക്കളുടെ മുറിയില്‍ ധാരാളം സൂര്യപ്രകാശം ലഭിക്കണം. പ്രത്യേകിച്ച അതിരാവിലെയുള്ള സൂര്യരശ്മികള്‍ മുറിയ്‌ക്കകത്ത് കടക്കണം. അതിരാവിലെയുള്ള ഈ സൂര്യരശ്മികള്‍ പോസിറ്റീവ് എനര്‍ജി നല്‍കുന്നതിനൊപ്പം കുഞ്ഞിന്റെ മുറിയിലെ അണുക്കളെയും നശിപ്പിക്കുന്നു.

2. ഉറക്ക ക്രമീകരണം

ശിശുക്കള്‍ക്കുള്ള ഉറക്ക ക്രമീകരണം എപ്പോഴും വടക്കു-കിഴക്ക് ദിശയിലായിരിക്കണം. വടക്ക്, വടക്ക്-കിഴക്ക്, കിഴക്ക് ദിശയും ഒരു ശിശുവിന്റെ കിടപ്പുമുറിക്ക് അനുയോജ്യമാണ്.

3. തൊട്ടില്‍

ഭിത്തിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് അടി വരെ അകലെയായിരിക്കണം എപ്പോഴും തൊട്ടിലിന്റെ സ്ഥാനം. മുറിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് വേണം തൊട്ടില്‍ വെയ്‌ക്കേണ്ടത്. ഉറങ്ങുമ്പോള്‍ കുഞ്ഞിന്റെ തല തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ദിശയിലായിരിക്കണം.

4. സമാധാനപരമായ ഉറക്കം

ഉറങ്ങുമ്പോള്‍ കുഞ്ഞിന്റെ തല തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്തായിരിക്കണം. ഇത് കുഞ്ഞിന് സമാധാനപരമായ ഉറക്കം നല്‍കുന്നു.

5. കല്ലുപ്പ്

കല്ലുപ്പ് ശിശുവിന്റെ മുറിയില്‍ വെയ്‌ക്കുന്നത് നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. എന്നിരുന്നാലും ഇടയ്‌ക്കിടെ ഉപ്പ് മാറ്റി സ്ഥാപിക്കണം.

6. നിറങ്ങള്‍

ശിശുക്കളുടെ മുറിയില്‍ ഇരുണ്ട നിറങ്ങളും, കടും നിറങ്ങളും ഒഴിവാക്കണം. ലൈറ്റ് ആയിട്ടുള്ള നിറങ്ങള്‍ മാത്രമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ പോലും ലൈറ്റ് നിറങ്ങളായിരിക്കണം.

7. മാനസിക വളര്‍ച്ച

സമാധാനം, ദൈവികം, പ്രചോദനം എന്നിവ ചിത്രീകരിക്കുന്ന ചിത്രങ്ങള്‍ കുട്ടികളുടെ മുറിയില്‍ വെയ്‌ക്കുന്നത് നല്ലതായിരിക്കും. അതിനനുസരിച്ച് അവരുടെ മനസ്സ് വികസിപ്പിക്കാന്‍ സഹായിക്കും. സൂര്യകാന്തി പെയിന്റിംഗുകള്‍ പ്രത്യേകിച്ചും കുട്ടികളുടെ പിറ്റ്യൂട്ടറി ഗ്രന്ഥിയെ ഉണര്‍ത്തുകയും അതുവഴി മാനസിക വളര്‍ച്ചയ്‌ക്ക് സഹായകമാവുകയും ചെയ്യുന്നു.

കുട്ടികളുടെ മൊത്തത്തിലുള്ള വികാസത്തിന് മാതാപിതാക്കള്‍ തമ്മിലുള്ള ഐക്യവും ഏകോപനവും ഏറ്റവും മികച്ചതായിരിക്കണം. ശിശുക്കള്‍ വളരെ സെന്‍സിറ്റീവാണ്. അതുകൊണ്ട് തന്നെ അവരുടെ നല്ല എനര്‍ജിക്ക് നല്ലൊരു അന്തരീക്ഷവും ചുറ്റുപാടും ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്.

Tags: babynew born baby
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies