ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന് പിറന്നാളാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയിലെ വനിതാ അംഗത്തിന് പിറന്നാള്‍ ആശംസിച്ചത്. നിര്‍മ്മലസീതാരാമന്റെ ഉദാരമായ പ്രവര്‍ത്തനം രാജ്യത്തെ ദരിദ്രജനവിഭാഗത്തിന് വലിയ ആശ്വാസമാണ് പകര്ന്നിരിക്കുന്നതെന്ന് പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.
Greetings to Finance Minister @nsitharaman Ji on her birthday. She is working industriously towards India’s progress and empowering the poor. I pray for her long and healthy life.
— Narendra Modi (@narendramodi) August 18, 2020
‘ നിര്‍മ്മല സീതാരാമന് പിറന്നാള്‍ ആശംസകള്‍ നേരുന്നു. ദരിദ്ര ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും അവരുടെ പ്രവര്‍ത്തനം ഏറെ ഉദാരമാണ്. ദീര്‍ഘായുസ്സും ആയുരാരോഗ്യ സൗഖ്യവും ആശംസിക്കുന്നു’ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആശംസിച്ചു.
Greetings to Finance Minister Smt @nsitharaman ji on her birthday. Under PM Modi's leadership, her zeal for bringing in transformative economic reforms across all sectors is truly commendable. Praying for her good health and long life.
— Amit Shah (@AmitShah) August 18, 2020
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നിര്‍മ്മല സീതാരാമന് ആശംസകളര്‍പ്പിച്ചു. ‘ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ രാജ്യത്തെ സാമ്പത്തികരംഗത്തെ വലിയ മാറ്റങ്ങള്‍ക്കായി നിര്‍മ്മലാ സീതാരാമന് നടത്തുന്ന പ്രവര്‍ത്തനം അത്യന്തം ശ്ലാഘനീയമാണ്. അവര്‍ക്ക് ഈശ്വരന് ദീര്‍ഘായുസ്സും ആയുരാരോഗ്യ സൗഖ്യവും നല്കട്ടെ’ അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.
ഇന്ത്യയുടെ പ്രതിരോധ മന്ത്രി എന്ന നിലയില്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയ പ്രവര്‍ത്തന ങ്ങള്‍ക്ക് ശേഷമാണ് നരേന്ദ്രമോദി പുതിയ മന്ത്രിസഭയില്‍ ധനകാര്യവകുപ്പിന്റെ ചുമതല നിര്‍മ്മല സീതാരാമനെ ഏല്‍പ്പിച്ചത്. ഇന്ദിരാഗാന്ധിയ്ക്ക് ശേഷം പൂര്‍ണ്ണസമയ ധനകാര്യ മന്ത്രിയെന്ന നിലയില്‍ ചുമതലയേറ്റ ധനകാര്യമന്ത്രിയാണ് നിര്‍മ്മലാ സീതാരാമന്.
Comments