ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെല രണ്ടാം ഭാഗം ആരംഭിക്കാനിരിക്കെ മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. ലോക്ഡൗണ്‍ കാലത്തെ താടി വളര്‍ത്തിയ ലുക്കില്‍ നിന്ന് ജോര്‍ജ്ജ് കുട്ടിയുടെ ലുക്കിലേക്ക് മാറിയിരിക്കുകയാണ് മോഹൻലാലിപ്പോൾ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയാണ് മോഹന്‍ ലാലിന്റെ പുത്തന്‍ ലുക്കിലെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
നീട്ടിവളര്‍ത്തിയ താടി ലുക്കില്‍ നിന്ന് ക്ലീന്‍ ഷേവിലേക്കാണ് താരമിപ്പോള്‍ മാറിയിരിക്കുന്നത്. മൈ ജിയോയുടെ പരസ്യത്തിനെത്തിയപ്പോഴാണ് മോഹന്‍ലാലിന്റെ പുതിയ ലുക്ക് ചര്‍ച്ചയായത്. അതേസമയം ദൃശ്യം സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ലോക്ഡൗണിന് ശേഷം തുടര്‍ച്ചയായി 60 ദിവസം കൊണ്ട് കേരളത്തില്‍ ചിത്രീകരിച്ച് പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. മോഹന്‍ ലാലിന്റെ ജോര്‍ജജ് കുട്ടി ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.















