കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളത്തിലെ താരരാജാക്കൻമാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫോട്ടോകൾ സാമൂഹമാദ്ധ്യമങ്ങളിൽ ട്രെൻഡിംഗാണ്. താടി വളർത്തിയുള്ള ലാലേട്ടന്റെ ഫോട്ടോയ്ക്ക് പിന്നാലെ മസിലും പെരുപ്പിച്ച് താടിയും വളർത്തി നിൽക്കുന്ന ഫോട്ടോ മമ്മൂക്കയും പങ്കുവെച്ചിരുന്നു. ഇതിനിടെ മോഹൻലാൽ ദൃശ്യത്തിന്റെ രണ്ടാംഭാഗത്തിന് വേണ്ടി താടികളഞ്ഞുള്ള ഫോട്ടോയും പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ പുതിയ ഫോട്ടോയുമായി മോഹൻലാൽ വീണ്ടുമെത്തിയിരിക്കുന്നു. ഒറു കണ്ണടയും വെച്ച് നിൽക്കുന്ന ഫോട്ടോയാണ് ലാൽ തന്റെ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയുടെ പശ്ചാത്തലം ഒരു ഷൂട്ടിംഗ് സെറ്റാണെന്നാണ് വ്യക്തമാകുന്നത്. മരക്കാറിന്റെ ലൊക്കേഷനാകാനാണ് സാധ്യത. ഇതിനിടെ ഇതെന്ത് ലുക്കാണ് ലാലേട്ടായെന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.















