മനംനൊന്ത് മണികെട്ടിയാല്‍ വിളി കേള്‍ക്കുന്ന കാട്ടിലമ്മ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

മനംനൊന്ത് മണികെട്ടിയാല്‍ വിളി കേള്‍ക്കുന്ന കാട്ടിലമ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 01:14 pm IST
FacebookTwitterWhatsAppTelegram

കൊല്ലം ജില്ലയിലെ ചവറ -പൊൻമന  കാട്ടില്‍മേക്കത്തില്‍ ക്ഷേത്രത്തില്‍ ഒരു ദിവസം വന്നെത്തുന്നത് ആയിരക്കണക്കിന് ഭക്തജനങ്ങളാണ് . കടലിനും കായലിനും നടുവിലുള്ള തുരുത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഏറെ ഐതിഹ്യങ്ങളും വിശ്വാസങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു ക്ഷേത്രമാണ് . ദാരികനെ വധിച്ച ഉഗ്രമൂര്‍ത്തിയുടെ ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠ. ഇവിടെയെത്തി ദേവിയോട് മനസിലുളള ആഗ്രഹം പറഞ്ഞു, ക്ഷേത്രത്തില്‍ നിന്നും പൂജിച്ചു വാങ്ങുന്ന മണി ക്ഷേത്ര മുറ്റത്തെ ആല്‍മരത്തില്‍ ഭക്തജനങ്ങള്‍ കെട്ടുന്നു. ആ മണികിലുക്കം ദേവിയുടെ അടുക്കല്‍ ചെന്നെത്തുമെന്നും അതിലൂടെ അവര്‍ പ്രാര്‍ത്ഥിച്ച കാര്യം നടക്കുമെന്നുമാണ് വിശ്വാസം.

ക്ഷേത്രമുറ്റത്തെ ആല്‍മരത്തില്‍ നിന്നും ദിവസവും ഉയരുന്ന മണികിലുക്കങ്ങള്‍ ഇതിനു സാക്ഷികളാണ്. ഒരിക്കല്‍ വൃശ്ചിക മഹോത്സവത്തിന് കൊടിയേറിയ സമയത്ത് അതില്‍ നിന്ന് ഒരു മണി താഴെ വീണുവെന്നും ഇത് കണ്ട ക്ഷേത്ര പൂജാരി ആ മണിയെടുത്തു തൊട്ടടുത്തുള്ള പേരാലില്‍ കെട്ടിയെന്നും അതിനു ശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത അഭിവൃദ്ധിയുണ്ടായി എന്നുമാണ് ഐതീഹ്യം. കൂടാതെ ദേവപ്രശ്‌നത്തില്‍ പേരാലില്‍ മണി കെട്ടുന്നത് ദേവീപ്രീതിക്ക് ഉത്തമമാണെന്ന് തെളിയുകയും ചെയ്തു.

കേരളത്തിലെ എല്ലാ സമുദ്ര തീരങ്ങളിലും സുനാമി ആഞ്ഞടിച്ചപ്പോള്‍ അന്ന് ഈ ഭാഗങ്ങളെ മുഴുവന്‍ സുനാമി തിരകള്‍ കൊണ്ടു പോയിട്ടും ക്ഷേത്രത്തിനു കേടുപാടുകള്‍ ഒന്നും സംഭവിച്ചിരുന്നില്ല. ദേവിയുടെ ശക്തിയാണ് ഇതിനു പിന്നിലെ കാരണം എന്നാണ് വിശ്വാസം. ഗണപതി, ദുര്‍ഗ്ഗാ ദേവി, മാടന്‍ തമ്പുരാന്‍, യക്ഷിയമ്മ, നാഗ ദൈവങ്ങള്‍, യോഗീശ്വരന്‍, തുടങ്ങിയവയാണ് ഇവിടുത്തെ മറ്റു പ്രതിഷ്ഠകള്‍. ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങളായ വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് ഇവിടെ ഏറ്റവും അധികം തിരക്കുളളത്. രാവിലെ 5 മുതല്‍ 12 വരെയും, വൈകിട്ട് 5 മുതല്‍ മുതല്‍ 8 വരെയുമാണ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനുളള സമയം.

Tags: Kollam
ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies