ത്രില്ലർ നോവലുകൾക്ക് പേരുകേട്ട അമേരിക്കൻ എഴുത്തുകാരൻ : ഡാൻ ബ്രൗൺ
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ത്രില്ലർ നോവലുകൾക്ക് പേരുകേട്ട അമേരിക്കൻ എഴുത്തുകാരൻ : ഡാൻ ബ്രൗൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2020, 02:53 pm IST
Facebook
Twitter
WhatsAppTelegram

അമേരിക്കൻ എഴുത്തുകാരനായ ഡാൻ ബ്രൗൺ പ്രശസ്തിയുടെ കൊടിമുടിയിൽ എത്തിയത് അദ്ദേഹത്തിന്റെ ഡാവിഞ്ചി കോഡ് എന്ന നോവലിലൂടെ ആയിരുന്നു . ഗണിത അധ്യാപകനായ പിതാവും , ഓർഗൻ പഠിപ്പിച്ചിരുന്ന മാതാവും ബ്രൗണിനെ തികച്ചും ആത്മീയത നിറഞ്ഞ ജീവിതത്തിലൂടെയാണ് വളർത്തിയത്.

സ്കൂൾ വിദ്യാഭ്യാസ കാലത്തു ശാസ്ത്രവും മതവും തമ്മിലുള്ള വിരോധാഭാസമായ ഇടപെടലുകളിൽ ആകൃഷ്ടനായ ബ്രൗൺ , ഏറെ നേരം സമയം ചിലവഴിച്ചിരുന്നത് രഹസ്യത്മകത ഒളിഞ്ഞിരിക്കുന്ന പസിലുകൾ , ക്രോസ്സ്‌വേർഡ് തുടങ്ങിയ കളികളിൽ ഏർപ്പെടുവാൻ വേണ്ടിയായിരുന്നു . കൂടാതെ വിശേഷാവസരങ്ങളിൽ പിതാവൊരുക്കുന്ന സൂചനകൾ നൽകികൊണ്ട് കളിക്കുന്ന നിധിവേട്ടയിലും ബ്രൗൺ ഏറെ താല്പര്യം പ്രകടിപ്പിച്ചിരുന്നു .

ഇംഗ്ലണ്ടിൽ താമസിക്കുന്ന ബ്രൗൺ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം പൂർണ്ണമായും എഴുത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും മുൻപ് ഇംഗ്ലീഷ് അധ്യാപകനായി ജോലി നോക്കിയിരുന്നു .
പിൽക്കാലത്തു ഈ കളികളിലൂടെയും വിദ്യഭ്യാസകാലത്തുണ്ടായ ശാസ്ത്രവും മതവും തമ്മിലുള്ള വിരോധാഭാസത്തെ കുറിച്ചുള്ള ചിന്തകളും, തന്റെ കൃതികളിൽ വരച്ചു ചേർക്കാൻ ബ്രൗൺ വളരെയധികം ശ്രദ്ധ ചെലുത്താറുണ്ട് .

ഡാൻ ബ്രൗൺ ആദ്യം എഴുതിയ കൃതി ഡിജിറ്റൽ ഫോട്രെസ്സ് എന്ന നോവലായിരുന്നു . പിന്നീട് അദ്ദേഹം എയ്ൻജൽസ് &ഡെമോൺസ് എന്ന പുസ്തകവും , ഡീസെപ്ഷൻ പോയിന്റ് എന്ന പുസ്തകവും എഴുതുകയുണ്ടായി . ഡാൻ ബ്രൗണിന്റെ നോവലുകളിലെ കേന്ദ്രകഥാപാത്രമായ റോബർട്ട് ലാങ്ടനെ ആദ്യമായി അവതരിപ്പിക്കുന്നത് ഈ പുസ്തകങ്ങളിലൂടെയാണ് . ആദ്യം പുറത്തിറങ്ങിയ മൂന്ന് പുസ്തകങ്ങളും ആദ്യകാലങ്ങളിൽ വില്പനയിൽ മികവ് പുലർത്തിയിരുന്നില്ല. പിന്നീടാണ് ഡാവിഞ്ചി കോഡ് പുറത്തിറങ്ങുന്നത്. പ്രസിദ്ധീകരിച്ചു കുറച്ചു നാളുകൾക്കുളിൽ തന്നെ വില്പനയിൽ മുൻപന്തിയിൽ എത്തിയ പുസ്തകം, ധാരാളം ചർച്ച ചെയ്യപ്പെട്ട ഒന്നാണ് . ഈ പുസ്തകത്തിന്റെ വിജയം അദ്ദേഹത്തിന്റെ മറ്റു പുസ്തകങ്ങളുടെയും വിൽപ്പനയിലും മികവുണ്ടാക്കി .

ഡാൻ ബ്രൗണിന്റെ കൃതികൾ എപ്പോഴും വായനക്കാരിൽ ആവേശം നിറക്കുന്ന ഒന്നാണ് . ചിഹ്നങ്ങളിലൂടെയും കോഡുകളിലൂടെയും സ്മാരകങ്ങളിലൂടെയും സൂചനകൾ നിറച്ചു കൊണ്ട് ഒരു കുറ്റകൃത്യം ഇരുപത്തിനാല് മണിക്കൂർ കൊണ്ട് റോബർട്ട് ലാങ്ടൺ എന്ന കഥാപാത്രവും സഹ കഥാപാത്രവും ചേർന്ന് തെളിയിക്കുന്നത് വരെയും വായനക്കാർ ആകാംക്ഷയുടെ മുൾമുനയിൽ തന്നെയായിരിക്കും . ഡാൻ ബ്രൗണിന്റെ നോവലുകളും ഇന്നും ഏറ്റവും മികച്ച പുസ്തകങ്ങളുടെ പട്ടികയിൽ ഇടം പിടിക്കുന്നുണ്ടെങ്കിൽ വായനക്കാരിൽ ആവേശം നിലനിർത്താനുള്ള ഡാൻ ബ്രൗൺ എന്ന എഴുത്തുകാരന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ് .

ഇരുന്നൂറ് മില്ലിയനിൽ കൂടുതൽ കോപ്പികൾ വിറ്റു പോയിട്ടുള്ള ഡാൻ ബ്രൗണിന്റെ പുസ്തകങ്ങൾ ഏകദേശം അൻപത്തിഏഴ് ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട് . അദ്ദേഹത്തിന്റെ ഡാവിഞ്ചി കോഡ് , എയ്ൻജൽസ് &ഡെമോൺസ് , ഇൻഫെർണോ തുടങ്ങിയ നോവലുകൾ സിനിമയാക്കപ്പെട്ടിട്ടുണ്ട് .

ഡാവിഞ്ചി കോഡ് , എയ്ൻജൽസ് & ഡെമോൺസ് , ദി ലോസ്റ്റ് സിംബൽ , ഇൻഫെർണോ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായതും ഇന്നും വില്പനയിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്യുന്ന പുസ്തകങ്ങൾ .

 

Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies